Latest NewsNewsFootballSports

ഈ തോൽവി ഞങ്ങൾ അർഹിച്ചതാണ്, ശക്തമായി തിരിച്ചുവരും: ബയേൺ പരിശീലകൻ

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ വിയ്യാറയലിനെതിരെയുള്ള തോൽവി തങ്ങൾ അർഹിച്ചതാണെന്ന് ബയേൺ പരിശീലകൻ നഗെൽസ്മാൻ. ആദ്യ പകുതിയിൽ തങ്ങളുടെ പ്രതിരോധത്തിന് മൂർച്ച കുറവായിരുന്നുവെന്നും രണ്ടാം പകുതിയിൽ പൂർണമായ നിയന്ത്രണമില്ലായിരുന്നുവെന്നും, നഗെൽസ്മാൻ മത്സരശേഷം പറഞ്ഞു. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍, എതിരില്ലാത്ത ഒരു ഗോളിനാണ് വിയ്യാറയല്‍ ബയോണിനെ വീഴ്ത്തിയത്.

എട്ടാം മിനിറ്റില്‍ അര്‍നൗട്ട് ഡാന്യുമ നേടിയ ഗോളാണ് വിയ്യാറയലിന് അട്ടിമറി ജയം സമ്മാനിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി കളിക്കാന്‍ ബയേണിന് കഴിഞ്ഞെങ്കിലും, ഗോള്‍ വല കുലുക്കാനായില്ല. 22 ഷോട്ടുകള്‍ ബയേണില്‍ നിന്ന് വന്നപ്പോള്‍, ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിയത് നാല് ഷോട്ടുകളാണ്.

‘ഈ തോൽവി ഞങ്ങൾ അർഹിച്ചതാണ്. ആദ്യ പകുതിയിൽ ഞങ്ങളുടെ പ്രതിരോധത്തിന് മൂർച്ച കുറവായിരുന്നു. രണ്ടാം പകുതിയിൽ പൂർണമായ നിയന്ത്രണം ഇല്ലായിരുന്നു. ഭാഗ്യത്തിനാണ് ഒരു ഗോളിൽ ഒതുക്കിയത്’ നഗെൽസ്മാൻ പറഞ്ഞു.

Read Also:- ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് ഞായറാഴ്ച ഞങ്ങൾ കളിക്കുന്നത്: ക്ലോപ്പ്

അതേസമയം, സൂപ്പർ താരമായ മാനുവൽ ന്യൂയറും തോൽവിയിൽ അമർഷം രേഖപ്പെടുത്തി. ‘ഒരു ഗോളിനാണ് പരാജയപ്പെട്ടിരിക്കുന്നത്. ഈ തോൽവി ഇതിൽ കൂടുതൽ മോശമാകുമായിരുന്നു. അടുത്ത പാദത്തിൽ തിരിച്ചുവരും’ ന്യൂയർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button