Latest NewsKeralaNews

കേന്ദ്രത്തിന്റെ വാക്സിന്‍ നയം, മുഖ്യമന്ത്രിയും സി.പി.എമ്മും തെറ്റിദ്ധാരണ പരത്തുന്നു : കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ ലഭ്യമാക്കാനുളള ബാദ്ധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം മഹാ അപരാധമാണെന്ന് പറയുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും ഒപ്പം ചേരുന്ന കോണ്‍ഗ്രസും ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണ്. കമ്പനികള്‍ കേന്ദ്രത്തിന് നല്‍കുന്ന 50 ശതമാനം വാക്‌സിന്‍ സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് തന്നെയാണ് നല്‍കുന്നത്. ഇതുവരെയുള്ള വാക്‌സിന്‍ വിതരണത്തിലെ കാര്യക്ഷമതയും രോഗവ്യാപനത്തിന്റെ തോതുമടക്കം വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാവും എന്നു മാത്രമെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിഴ വർധിപ്പിച്ച് സംസ്ഥാന സർക്കാർ, നടുവൊടിഞ്ഞ് ജനങ്ങൾ

മുഴുവന്‍ ഡോസും കേന്ദ്രം സൗജന്യമായി നല്‍കണം എന്ന് വാശിപിടിക്കുന്ന പിണറായി വിജയനോട് ഒരു ചോദ്യം.കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചായിരുന്നോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും അവഗണിച്ച് താങ്കള്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ എന്ന് പ്രഖ്യാപിച്ചത്? ഇപ്പോള്‍ സാമ്പത്തിക പരാധീനതയെക്കുറിച്ച് പരാതിപ്പെടുന്ന താങ്കള്‍ ഇതേ മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിക്കാന്‍ എത്ര കോടികള്‍ ഒഴുക്കി എന്ന് കേരളത്തോട് പറയണം. ആരോഗ്യം സംസ്ഥാനത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് മറക്കരുത്. എന്തായാലും എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാക്‌സിന്‍ നയം,വസ്തുതകള്‍…..

കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം മഹാ അപരാധമാണെന്ന് പറയുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ഒപ്പം ചേരുന്ന കോണ്‍ഗ്രസും ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണ്.
കമ്പനികള്‍ കേന്ദ്രത്തിന് നല്‍കുന്ന 50 ശതമാനം വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് തന്നെയാണ് നല്‍കുന്നത്, സൗജന്യമായി..

ഇതുവരെയുള്ള വാക്‌സിന്‍ വിതരണത്തിലെ കാര്യക്ഷമതയും രോഗവ്യാപനത്തിന്റെ തോതുമടക്കം വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാവും എന്ന് മാത്രം.
വാക്‌സിന്‍ ഉത്പ്പാദനം വേഗത്തിലാക്കാന്‍ 4500 കോടി രൂപയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനുമായി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാന്‍ അനുവദിച്ചത്…

മുഴുവന്‍ ഡോസും കേന്ദ്രം സൗജന്യമായി നല്‍കണം എന്ന് വാശിപിടിക്കുന്ന പിണറായി വിജയനോട് ഒരു ചോദ്യം….
കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചായിരുന്നോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും അവഗണിച്ച് താങ്കള്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ എന്ന് പ്രഖ്യാപിച്ചത്..?

കേരളം സ്വന്തമായി വാക്‌സിന്‍ നിര്‍മിക്കുമെന്ന് പറഞ്ഞത്.? ഇപ്പോള്‍ സാമ്പത്തിക പരാധീനതയെക്കുറിച്ച് പരാതിപ്പെടുന്ന താങ്കള്‍ ഇതേ മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിക്കാന്‍ എത്ര കോടികള്‍ ഒഴുക്കി എന്ന് കേരളത്തോട് പറയണം……
കോവിഡ് പ്രതിരോധത്തില്‍ ഒന്നാം സ്ഥാനത്തെന്ന് സ്ഥാപിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യത്തുകയുടെ അത്രവേണ്ടി വരില്ല കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നതിന്റെ ബാക്കി വാക്‌സിന്‍ പണം കൊടുത്ത് വാങ്ങാന്‍……

ആരോഗ്യം സംസ്ഥാനത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നത് മറക്കരുത്…..
ഏതായാലും എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.. പിന്നെ, കോവിഡ് രോഗിയായ ഭാര്യയ്ക്ക് കോവിഡ് നെഗറ്റീവായ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയും താമസിക്കുകയും ആകാമെന്നും, അത് ‘കുടുംബകാര്യ’മാണെന്നുമുള്ള പുതുക്കിയ പ്രോട്ടോക്കോളിന് നല്ല നമസ്‌കാരം…..!

ഇത് സാധാരണക്കാര്‍ക്കും ബാധകമാണെന്ന് കരുതുന്നു.
വാല്‍ക്കഷണം…

മാദ്ധ്യമസുഹൃത്തുക്കളോട്, വി.മുരളീധരന്‍ വിമര്‍ശിക്കുന്നത് ‘കേരളത്തെ ‘യല്ല, കേരളസര്‍ക്കാരിനെയാണ് അവരുടെ ഭ്രാന്തന്‍ നയങ്ങളെയാണ്. ആ വിമര്‍ശനം തിരുത്തലുകള്‍ക്ക് വേണ്ടിയാണ്, ജനങ്ങള്‍ക്ക് വേണ്ടിയാണ്…..
ശുഭരാത്രി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button