COVID 19NattuvarthaLatest NewsNews

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിഴ വർധിപ്പിച്ച് സംസ്ഥാന സർക്കാർ, നടുവൊടിഞ്ഞ് ജനങ്ങൾ

സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് ധരിക്കാതിരിക്കുക, കഫ്യൂ ലംഘിച്ച് പുറത്തിറങ്ങുക എന്നിങ്ങനെ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെയിരുന്നാൽ ഈടാക്കിയിരുന്ന പിഴ തുകയിൽ വർദ്ധനവ്. സാധാരണക്കാരന്റെ നടുവൊടിക്കുന്ന വൻ തുകയാണ് പിഴയായി ഈടാക്കുന്നത്. കർശനമായി പിഴ ഈടാക്കാനുള്ള നടപടികളും പൊലീസ്​ ആരംഭിച്ചു. കർഫ്യൂ ഉൾപ്പെടെ നിരോധനങ്ങളുള്ള സമയത്ത് അനാവശ്യമായി സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപ പിഴ ഇടാക്കും.

നിരോധനം ലംഘിച്ച്​ പൊതുസ്ഥലങ്ങളിൽ യോഗങ്ങൾക്കോ വിവാഹ- മരണാനന്തര ചടങ്ങുകൾക്കോ മറ്റു മതാഘോഷങ്ങൾക്കോ കൂട്ടംകൂടിയാൽ 5000 രൂപ, അടച്ചുപൂട്ടൽ നിർദേശം​ ലംഘിച്ച്​ സ്കൂളുകളോ ഓഫിസുകളോ ഷോപ്പുകളോ മാളുകളോ തുറന്നാൽ 2000 രൂപ, കോവിഡ്​ വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ ലംഘിച്ച് കൂട്ടംചേരലോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 500 രൂപ എന്നിങ്ങനെയായിരിക്കും പിഴ.

‘സ്വകാര്യ മേഖലയിൽ വര്‍ക്ക് ഫ്രം ഹോം, സർക്കാർ ജീവനക്കാർക്ക് റൊട്ടേഷന്‍ ക്രമത്തില്‍ വര്‍ക്ക് ഫ്രം ഹോം’; മുഖ്യമന്ത്രി

കോവിഡ് ബാധയുള്ള സ്ഥലങ്ങളിലേക്ക് ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ അവിടെനിന്ന്​ ആരെങ്കിലും അനാവശ്യമായി പുറത്തുപോകുകയോ ചെയ്താലും 500 രൂപ പിഴ ഈടാക്കും.

ക്വാറൻറീൻ ലംഘനത്തിന് 2000 രൂപ, അന്തർസംസ്ഥാന തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാൽ 500 രൂപ, പൊതുസ്ഥലത്ത് കൃത്യമായ രീതിയിൽ മാസ്ക് ഉപയോഗിക്കാതെയിരുന്നാൽ 500 രൂപ, പൊതുസ്ഥലത്ത് സാമൂഹിക അകലം പാലിക്കാതിരുന്നാൽ 500 രൂപ, മരണാനന്തരചടങ്ങുകളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ പങ്കെടുത്താൽ 2000 രൂപ എന്നിങ്ങനെയാണ് പിഴയിലെ വർദ്ധനവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button