COVID 19Latest NewsKeralaIndiaNews

സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കണം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വർക്ക് ഫ്രം ഹോം നടപ്പിലാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. ശനി, ഞായർ ദിവസങ്ങൾ അവധി. വിദ്യാഭ്യാസം ഓൺലൈൻ വഴി മാത്രം നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനമായി. ഇതിൻ്റെ ഭാഗമായി ഈ ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വർക്ക് ഫ്രം ഹോം നടപ്പിലാക്കണമെന്ന് സർക്കാർ അറിയിച്ചു.

സർക്കാർ ഓഫീസുകളിൽ പകുതി പേർ മാത്രം ജോലി ചെയ്താൽ മതി. ഹോട്ടലുകളിൽ വൈകിട്ട് ഏഴു മണി വരെ ഭക്ഷണം വിളമ്പാം. പാർസൽ സർവ്വീസുകൾ 9 മണിക്ക് അവസാനിപ്പിക്കണം. പലചരക്ക് കടകൾ, പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിങ്ങനെയുള്ള അവശ്യ സർവ്വീസുകൾ ഒഴികെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മണി മുതൽ 9 മണി വരെ മാത്രമെ പ്രവർത്തിക്കാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button