COVID 19Latest NewsNewsIndia

മഹാരാഷ്ട്രയില്‍ ഇന്ന് 67,013 പേർക്ക് കോവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതി രൂക്ഷമായി തന്നെ തുടരുന്നു. കര്‍ണാടകയിലും കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമാണ്. ഇന്ന് കാല്‍ ലക്ഷം പേര്‍ക്കാണ് രോഗം കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഇന്ന് 67,013 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 568 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 40,94,840 ആയി. നിലവില്‍ 6,99,858 ആക്ടീവ് കേസുകള്‍. 33,30,747 പേര്‍ക്കാണ് ആകെ രോഗ മുക്തിനേടിയത്.

കര്‍ണാടകയില്‍ 25,795 പേര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്. 5,624 പേര്‍ക്കാണ് രോഗ മുക്തി. 123 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,96,236. ആകെ രോഗ മുക്തി 10,37,857. ആകെ മരണം 13,885.

shortlink

Related Articles

Post Your Comments

Related Articles


Back to top button