CricketLatest NewsNewsSports

പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചെസ്റ്റെർ സിറ്റി ജയം സ്വന്തമാക്കിയത്. ആദ്യ മിനുട്ടിൽ തന്നെ ഗോൾ വഴങ്ങുകയും തുടർന്ന് പത്ത് പേരായി ചുരുങ്ങിയിട്ടും മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വിലക്കെതിരെ പൊരുതി ജയം നേടുകയായിരുന്നു. അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ് സ്വന്തമാക്കിയാൽ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാം.

ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ജോൺ സ്റ്റോൺസും രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ല താരം മാറ്റി ക്യാഷും ചുവപ്പ് കാർഡ് കണ്ടതോടെ ഇരു ടീമുകളും പത്തു പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. മത്സരത്തിന്റെ 20-ാം സെക്കന്റിൽ തന്നെ ജോൺ മാക്ഗിന്നിന്റെ ഗോളിൽ ആസ്റ്റൺ വില്ല ലീഡ് നേടി. എന്നാൽ 22-ാം മിനുട്ടിൽ ഫിൽ ഫോഡനിലുടെ സമനില ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് റോഡ്രിയിലൂടെ ലീഡ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button