COVID 19KeralaLatest NewsNews

‘ആസാമും യു.പിയും പണം മുടക്കി വാങ്ങിയിട്ടാണ് സൗജന്യമായി നൽകുന്നത്, കേന്ദ്രം ഫ്രീ ആയി തന്നാൽ സൗജന്യമായി കൊടുക്കുമെന്നല്ല’

കേന്ദ്രം കൊവിഡ് വാക്സിൻ സൗജന്യമായി നൽകിയാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി തന്നെ നൽകുമെന്ന തരത്തിലുള്ള സംസ്ഥാന സർക്കാരിൻ്റെ നിലപാടിൻ്റെ ചോദ്യം ചെയ്ത് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ബിഹാർ, ആസാം, ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളും വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവരൊക്കെയും പണം നൽകി വാക്സിൻ വാങ്ങാൻ തയ്യാറാണ്. എന്നാൽ, വാക്സിന് കേന്ദ്രം പണം മുടക്കണമെന്നാണ് പിണറായി സർക്കാർ ആവശ്യപ്പെടുന്നത്. ഇങ്ങനെ ലഭിക്കുന്ന വാക്സിൻ കേരള സർക്കാർ സൗജന്യമായി നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെ ശ്രീജിത്ത് കുറിച്ച വാക്കുകളിങ്ങനെ:

ചില വാക്സിൻ വാക്യങ്ങൾ:
(1) ഇന്ത്യ മുഴുവൻ വാക്സിൻ സൗജന്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി.
ഡൽഹിയിൽ വാക്സിൻ സൗജന്യമാണോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ഡൽഹിയിൽ മാത്രമല്ല രാജ്യമൊട്ടാകെ വാക്സിൻ സൗജന്യമായിരിക്കും എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഇത് ആദ്യഘട്ടത്തെ (Phase കുറിച്ചുള്ള ചോദ്യവും മറുപടിയും ആയിരുന്നു. ജനുവരി രണ്ടിന് മന്ത്രി തന്നെ മാധ്യമപ്രവർത്തകന്റെ ചോദ്യവും തന്റെ മറുപടി വിഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം അതിൽ വിശദമാക്കുന്നുണ്ട്, ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകരും മുൻനിര പ്രവർത്തകരും ഉൾപ്പടെ മൂന്ന് കോടി ആൾക്കാർക്ക് വാക്സിൻ സൗജന്യമായിരിക്കുമെന്ന്. മുൻഗണന ലഭിക്കേണ്ട ബാക്കി 27 കോടി പേർക്ക് വാക്സിൻ നൽകുന്നതിന്റെ പദ്ധതിയുടെ രൂപവൽക്കരണം അന്തിമഘട്ടത്തിലെന്ന്.
(2) കേന്ദ്രസർക്കാരിനു 150 രൂപയ്ക്ക് വാക്സിൻ. സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്ക്.
മുൻഗണനാ വിഭാഗങ്ങൾക്ക് നൽകാനായി കേന്ദ്രസർക്കാരിനു 150 രൂപയ്ക്ക് 100 മില്യൺ ഡോസ് വാക്സിൻ ആണ് ലഭ്യമാക്കുക. അതായത് 5 കോടി ജനങ്ങൾക്കുള്ള വാക്സിൻ. ബാക്കി ഓർഡറുകൾ കേന്ദ്രസർക്കാരിനും 400 രൂപയ്ക്കാവും നൽകുകയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞിട്ടുണ്ട്.

Also Read:സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് വാക്‌സിനുകള്‍ എത്തുന്നു, വാക്‌സിന് ക്ഷാമം ഇല്ലെന്ന് റിപ്പോര്‍ട്ട്

(3) വാക്സിന് വേണ്ടി ഇന്ത്യ നീക്കിവച്ച 35000 കോടി എവിടെ?
35000 കോടിയിൽ 1500 കോടി ചെലവാകുക 150 രൂപയ്ക്ക് ലഭിക്കുന്ന 10 കോടി വാക്സിനു വേണ്ടിയെന്ന് കരുതുക. ബാക്കി ഒരു ഡോസ് വാക്സിന് 400 രൂപയെന്നും കരുതുക. ഒരാൾക്ക് വേണ്ടിവരുന്ന ചെലവ് 800 രൂപ. അപ്പോൾ 33500 കോടി രൂപയ്ക്ക് വാക്സിനേറ്റ് ചെയ്യാവുന്ന ആൾക്കാരുടെ എണ്ണം ഏതാണ്ട് 42 കോടി. അതായത് ആകെ ജനസംഖ്യയിൽ ഏതാണ്ട് 47 കോടി പേർക്ക് വാക്സിനേഷൻ നൽകാൻ മാത്രമേ 35000 കോടി ഉപകരിക്കൂ. ഇന്ത്യയുടെ ജനസംഖ്യ എത്രയെന്ന് അറിയാമല്ലോ അല്ലേ?
(4) ബിഹാറിൽ വാക്സിൻ സൗജന്യമെന്ന് കേന്ദ്ര ധനമന്ത്രി.
ബിഹാറിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ വാക്സിൻ സൗജന്യമെന്നാണ് മന്ത്രി തിരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞത്. പൊതുജനാരോഗ്യം ഒരു സംസ്ഥാന വിഷയമാണ്. ബിഹാറിലെ ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം ആയിരുന്നു സൗജന്യ വാക്സിനേഷൻ. അതുകൊണ്ടാണ് ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെയും ബിജെപി പ്രകടനപത്രികയ്ക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി ചെന്നിട്ടും അത് കമ്മീഷൻ തള്ളിയത്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി ഇന്നലെ പ്രസ്താവിച്ചിട്ടുണ്ട്.
(5) കേരളത്തിൽ വാക്സിൻ സൗജന്യമെന്ന് മുഖ്യമന്ത്രി.
കേരളത്തിൽ വാക്സിൻ സൗജന്യമെന്നും, കേരളം സ്വന്തമായി വാക്സിൻ ഉല്പാദിപ്പിക്കുമെന്നും ഒക്കെ നമ്മുടെ മുഖ്യമന്ത്രി പറഞ്ഞു. ബിഹാർ, ആസാം, ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളും വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവരൊക്കെയും പണം നൽകി വാക്സിൻ വാങ്ങാൻ തയ്യാറാണ്. ഇവിടെ മുഖ്യമന്ത്രി പറയുന്നു, തന്റെ വാഗ്ദാനം നിറവേറ്റാൻ കേന്ദ്രം വാക്സിൻ സൗജന്യമായി നൽകണമെന്ന്. എന്റെ മകളുടെ കല്യാണം നടത്താൻ എന്റെ അപ്പൻ പണം തരണം എന്നു പറയുന്നത് പോലെ. പണം കൊടുത്തും വാക്സിൻ വാങ്ങാൻ തയ്യാറാണെന്ന് മുൻപ് ധനമന്ത്രി പറഞ്ഞത് മുഖ്യമന്ത്രി അറിയാതെയാണോ ആവോ!

https://www.facebook.com/panickar.sreejith/posts/4022294174457294

shortlink

Related Articles

Post Your Comments

Related Articles


Back to top button