KeralaLatest NewsNewsBusiness

സ്വർണവില കുറഞ്ഞു; ഇന്നത്തെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. പവന് 240 രൂപ കുറഞ്ഞ് 35,840 ആയിരിക്കുന്നു. ഗ്രാം വില 30 രൂപ കുറഞ്ഞ് 4480ല്‍ എത്തിയിരിക്കുന്നു.

ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന സ്വര്‍ണ വിലയായിരുന്നു ഇന്നലത്തേത്. ആഴ്ചകള്‍ക്കു ശേഷമാണ് വില 36,000ന് മുകളില്‍ പോയിരിക്കുന്നത്. ഇന്നലെ പവന് 200 രൂപ വര്‍ധിച്ച് 36,080 ആയി ഉയർന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ് രേഖപ്പെടുത്തിയത്.

ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത് 33,320. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു ഉണ്ടായത്.

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന രാജ്യാന്തര സമ്പദ് വിപിണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button