KeralaLatest NewsNewsBusiness

സ്വർണവിലയിൽ വീണ്ടും ഇടിവ്: ഇന്നത്തെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന്‍ വില 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 ആയി. കഴിഞ്ഞ ദിവസം കുറഞ്ഞ വില ഇന്നലെ വർധിച്ചിരുന്നു. പവന് 240 രൂപയാണ് ഇന്നലെ ഉയർന്നത്.

സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അറിയിച്ചു. യുഎസ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ ഇടയുള്ളതിനാല്‍ നിക്ഷേപകര്‍ കരുതലില്‍ ആണെന്നും ഇത് സ്വര്‍ണത്തെ സ്വാധീനിക്കുമെന്നുമാണ് വിപിണി വിദഗ്ധര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button