MollywoodLatest NewsEntertainment

‘ജോജി’യിലെ കുളം സിനിമയ്ക്കായി നിര്‍മ്മിച്ചത്- മേക്കിങ് വീഡിയോ പുറത്ത്

മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയാണ് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച ‘ജോജി’. ചിത്രത്തിലെ ഒരു പ്രധാന ലൊക്കേഷനാണ് റബര്‍തോട്ടത്തിന് നടുവിലെ കുളം. കഥയില്‍ അത്രയും പ്രാധാന്യമുള്ള കുളം എരുമേലിയിലെ ഒരു റബ്ബര്‍തോട്ടത്തിന് നടുവില്‍ ചിത്രീകരണത്തിനായി നിര്‍മിച്ചതാണ്. ഇതിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ദിലീഷ് പോത്തനും മറ്റ് അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് കുളം നിര്‍മ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകളെടുക്കുന്നത് പകര്‍ത്തിയത് ശ്യാം പുഷ്‌ക്കരനാണ്. കുളത്തിന് പഴമ തോന്നാനായി ഒട്ടേറെ പരിശ്രമങ്ങള്‍ ആര്‍ട്ട് വിഭാഗം ചെയ്തിട്ടുണ്ടെന്നു ഈ വിഡിയോ കാണുമ്പോള്‍ വ്യക്തമാകും. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ പിറന്ന ചിത്രത്തിന്റെ സംവിധാനം ദിലീഷ് പോത്തനായിരുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ജോജി.

വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button