Latest NewsCinemaMollywoodNews

ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്ത് ആളുകള്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാറുണ്ട്: ശ്യാം പുഷ്‌കരന്‍

കൊച്ചി: ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ജോജി’യിലെ ചില പദപ്രയോഗങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. ചുറ്റും നടക്കുന്ന കാര്യങ്ങൾ സ്‌ക്രീനിൽ കാണുമ്പോൾ എന്തിനാണ് എത്രയും ഞെട്ടുന്നത്. സമൂഹത്തിന്റെയും ജീവിതത്തിന്റെയും പ്രതിഫലമായാണ് ഞാൻ സിനിമയെ കാണുന്നത്. ഞാൻ ജനിച്ചുവളർന്ന പ്രദേശത്ത് ആളുകൾ അത്തരം വാക്കുകൾ ഉപയോഗിക്കാറുണ്ടെന്നും ശ്യാം പുഷ്കരൻ പറഞ്ഞു.

യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുമ്പോൾ ജീവിതത്തെ അതിൽ ഉൾപ്പെടുത്താതിരിക്കാൻ കഴിയില്ല. സ്വീകരണമുറിയിലേക്ക്, സിനിമയുടെ യാഥാർഥ്യം പെട്ടെന്നു കടന്നുവന്നതിന്റെ അങ്കലാപ്പാകാം ഇതെന്നും ശ്യാം പുഷ്കരൻ വ്യക്തമാക്കി.

Read Also:- കൈകള്‍ എപ്പോഴും തണുത്തിരിയ്ക്കുന്നോ എങ്കില്‍ സൂക്ഷിക്കുക!

തെറി ഉൾപ്പെടുത്തിയതുകൊണ്ട് പൂർണമായ അർത്ഥത്തിൽ സിനിമ ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നാണ് പലരുടെയും പരാതി. ‘ജോജി’യിലെ തെറികൾ ഈ പറയുന്ന തരത്തിൽ കടുപ്പമുള്ളതാണെന്ന തോന്നൽ എനിക്കില്ല. ആ വാക്കുകൾ അലോസരപ്പെടുത്തിയവരോട് സ്നേഹവും സഹതാപവും മാത്രമാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button