COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഇന്ന് പുതുതായി 1098 പേർക്ക് കോവിഡ്

ജിദ്ദ: സൗദിയിൽ കൊറോണ വൈറസ് ചികിത്സയിലുള്ളവരിൽ രോഗമുക്തരാവുന്നവരുടെ എണ്ണം വലിയ തോതിൽ ഉയർന്നു. ഇന്ന് പുതുതായി 1098 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചപ്പോൾ രോഗമുക്തരായവരുടെ എണ്ണം 1205 ആയിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,10,191 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,93,653 ഉം ആയി ഉയർന്നു. ചികിത്സയിലുണ്ടായിരുന്നവരിൽ ഒമ്പത് പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു, . ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,878 ആയി ഉയർന്നു.

വിവിധ ആശുപത്രികളിലും മറ്റുമായി 9,660 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,205 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 454, മക്ക 244, കിഴക്കൻ പ്രവിശ്യ 171, അസീർ 44, മദീന 42, തബൂക്ക് 28, അൽ ഖസീം 28, ജീസാൻ 23, ഹാഇൽ 20, വടക്കൻ അതിർത്തി മേഖല 13, അൽ ജൗഫ് 11, അൽബാഹ 10, നജ്റാൻ 10.

shortlink

Related Articles

Post Your Comments

Related Articles


Back to top button