KeralaLatest NewsNews

കോവിഡ് വ്യാപനം രൂക്ഷം; മലപ്പുറത്തെ ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി

പതിനാറ് പഞ്ചയത്തുകളിൽ കൂടി ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹച്യത്തിൽ മലപ്പുറം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പതിനാറ് പഞ്ചയത്തുകളിൽ കൂടി ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

Also Read: കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി

ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ ഉൾപ്പെടെ അഞ്ച് പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനമെന്നും കളക്ടർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ പങ്കെടുക്കുന്ന ആരാധനാ ചടങ്ങുകൾ നിശ്ചിത എണ്ണത്തിലേക്ക് പരിമിതപ്പെടുത്തേണ്ടതുണ്ടെന്നും പൊതുജനങ്ങൾ പ്രാർത്ഥനകൾ സ്വന്തം വീടുകളിൽ വച്ച് തന്നെ നടത്തുന്നതാണ് ഉചിതമെന്നും വാർത്താകുറിപ്പിൽ പറയുന്നു.

നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയംകോട്, ആലംകോട്, വെട്ടം, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി 30 ശതമാനത്തിനു മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button