Latest NewsNewsFootballSports

മെസ്സിയുടെ കരാർ പുതുക്കാനൊരുങ്ങി ബാഴ്‌സലോണ

വരാനിരിക്കുന്ന സമ്മറിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ കരാർ പുതുക്കാനൊരുങ്ങി ബാഴ്‌സലോണ. മെസ്സിയുമായി മൂന്ന് വർഷത്തേക്ക് കൂടി കരാർ നീട്ടാനാണ് ബാഴ്‌സലോണയുടെ തീരുമാനമെന്ന് പ്രമുഖ സ്പോർട്സ് മാധ്യമമായ ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ കോമാന് കീഴിൽ ബാഴ്‌സലോണ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കോപ ഡെൽ റിയ കപ്പ് നേടിയ ബാഴ്‌സലോണ ലാ ലിഗ കിരീടപോരാട്ടത്തിലാണ്.

ഈ സീസണിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം ജയം നേടിയാൽ മാത്രമേ ബാഴ്‌സലോണയ്ക്ക് കിരീടം നേടാൻ കഴിയു. സൂപ്പർതാരത്തിന്റെ അഭാവം ടീമിനെ നന്നായി ബാധിക്കുമെന്നുള്ള ബോധ്യമുള്ളതിനാലാണ് മൂന്ന് വർഷത്തേക്ക് കൂടി കരാർ നീട്ടാൻ ബാഴ്‌സലോണ തീരുമാനമെടുത്തത്. കൂടാതെ പ്രസിഡന്റ് ലപോർട്ടയുടെ വരവും ബാഴ്‌സയെ പഴയകാല പ്രതാപത്തിലേക്ക് എത്തിക്കുമെന്നുള്ള വിശ്വാസത്തിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button