KeralaNattuvarthaLatest NewsNews

ഫണ്ട് വകമാറ്റം; അനുഭവിച്ചതും ശീലിച്ചതുമായി കാര്യങ്ങള്‍ മറ്റെല്ലാവരും തുടരുമെന്ന് കരുതരുത്, വി. മുരളീധരനെതിരെ പിണറായി

പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് മത്സരിക്കുന്ന രണ്ടു പേരെയാണ് കാണാന്‍ കഴിയുന്നത്. ചെന്നിത്തലയും മുരളീധരനും സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കരുതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രണ്ടുപേർ മത്സരിക്കുകയാണെന്നും അത്തരത്തിലുള്ള പ്രസ്താവനയാണ് രമേശ് ചെന്നിത്തലയും, വി.മുരളീധരനും നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രസഹമന്ത്രി വി.മുരളീധരനും നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് മത്സരിക്കുന്ന രണ്ടു പേരെയാണ് കാണാന്‍ കഴിയുന്നത്. ചെന്നിത്തലയും മുരളീധരനും സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കരുത്. അവരവര്‍ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും ശീലിച്ചതുമായി കാര്യങ്ങള്‍ മറ്റെല്ലാവരും തുടരുമെന്ന് കരുതരുത്. അതുകൊണ്ടാണ് ഫണ്ടെല്ലാം മറ്റു രീതിയില്‍ പോകുമോയെന്ന സംശയമുണ്ടാവുന്നത്. ഏത് സ്ഥാനത്തിരുന്നും വിടുവായത്തം പറയാമെന്ന് കരുതരുത്. ഇതിനൊക്ക സാധരണഗതിയില്‍ മറുപടി പറയാതിരിക്കുകയാണ് നല്ലത്. എല്ലാവരും ഒന്നിച്ചുനില്‍ക്കാണ് ഇപ്പോള്‍ വേണ്ടത്’. മുഖ്യമന്ത്രി പറഞ്ഞു

ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തം പറയാൻ പേരുകേട്ട ആളാണ് മുരളീധരനെന്നും മുഖ്യമന്ത്രി പരിഹസിച്ചു .ഏതു പ്രതിപക്ഷ നേതാവിനും സാധാരണ നിലയിൽ ഉത്തരവാദിത്തം മറന്നു പ്രവർത്തിക്കാൻ കഴിയില്ലെന്നും ആശ്ചര്യകരമായ നിലപാടാണ് ഇരുവരും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button