Latest NewsFootballNewsSports

യുവേഫയുടെ പുതിയ പരിഷ്കാരങ്ങളെ വിമർശിച്ച് ഗ്വാർഡിയോള

ചാമ്പ്യൻസ് ലീഗിൽ യുവേഫ കൊണ്ടുവരാൻ പോകുന്ന പരിഷ്കാരങ്ങളെ രൂക്ഷമായി വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. എല്ലാ പരിശീലകരും താരങ്ങളും മത്സരങ്ങൾ കുറക്കണമെന്ന് അപേക്ഷിക്കുമ്പോൾ യുവേഫ ഫിഫയും നേരെ തിരിച്ചാണ്. അവർ മത്സരങ്ങളുടെ എണ്ണം കൂട്ടുകയാണെന്ന് ഗ്വാർഡിയോള പറഞ്ഞു. ഇനി ഫിഫയോടും യുവേഫയോടും തനിക്ക് ഒന്നേ ആവശ്യപ്പെടാനൊള്ളു, ഒരു വർഷത്തിന്റെ ദൈർഘ്യം കൂട്ടിത്തരണം എന്നാണ്. ഒരു വർഷം 499 ദിവസമെങ്കിലും ആക്കി മാറ്റണമെന്നും ഗ്വാർഡിയോള പറഞ്ഞു.

‘ഇത്രയധികം മത്സരങ്ങൾ വന്നാൽ പരിക്ക് കൂടും, ഫിക്‌സചറുകൾ ടൈറ്റാകും. ഈ കാര്യം യുവേഫയ്ക്ക് അറിയാം. പക്ഷെ അവർ ഇതൊന്നും കാര്യമാക്കില്ല’. ഗ്വാർഡിയോള പറഞ്ഞു. പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ് വരുന്നതോടെ ലീഗിൽ ഓരോ ടീമും കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടതായി വരും. ഗ്വാർഡിയോള മാത്രമല്ല ലിവർപൂൾ പരിശീലകൻ ക്ലോപ്പും യുവേഫയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button