KeralaLatest NewsEntertainment

‘മേള രഘു’ ഗുരുതരാവസ്ഥയിൽ; സഹായം പ്രതീക്ഷിച്ച്​ കുടുംബം

ഏ​ഴ് ദി​വ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ16​ന് ര​ഘു വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ചേ​ര്‍​ത്ത​ല: മെ​ഗാ​സ്​​റ്റാ​ര്‍ മ​മ്മൂ​ട്ടി​യു​മൊ​ന്നി​ച്ച്‌ സി​നി​മ ജീ​വി​ത​ത്തി​ന് തു​ട​ക്ക​മി​ട്ട ‘മേ​ള ര​ഘു’ ഗു​രു​ത​രാ​വ​സ്ഥ​യി​ലെന്നു റിപ്പോർട്ട് . സി​നി​മ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ സ​ഹാ​യ​വു​മാ​യി എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ കു​ടും​ബം.ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 18ാം വാ​ര്‍​ഡി​ല്‍ പു​ത്ത​ന്‍ വെ​ളി ര​ഘു​വാ​ണ്​ (ശ​ശി​ധ​ര​ന്‍-60 ) മ​ര​ണ​ത്തോ​ട്​ മ​ല്ല​ടി​ക്കു​ന്ന​ത്. ഏ​ഴ് ദി​വ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ16​ന് ര​ഘു വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന്​ ചേ​ര്‍​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കെ.​ജി. ജോ​ര്‍​ജ്​ സം​വി​ധാ​നം ചെ​യ്ത ‘മേ​ള’ എ​ന്ന സി​നി​മ​യി​ല്‍ തിളങ്ങിയ ര​ഘു​ അ​ഭി​ന​യ​ത്തി​ന്റെ നാ​ല് പ​തി​റ്റാ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ച്ച വേ​ള​യി​ലാ​ണ് ദു​രി​ത​മെ​ത്തി​യ​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന ര​ഘു​വിന്റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ ചെ​ല​വ​ഴി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍​ച്ച നേ​രി​ടു​ന്ന കു​ടും​ബ​ത്തി​ന്​ ഇ​ത്​ താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്.

​എ​ട്ട് മാ​സം മുമ്പ് ദൃ​ശ്യ​ത്തി​ന്റെ ര​ണ്ടാം ഭാ​ഗ​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലു​മൊ​ത്ത് വേ​ഷം ചെ​യ്ത് ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ര​ഘു 35ലധി​കം ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. കെ.പി.എ.സി നാടക തമ്പിലും ഇടംപിടിച്ചു. ദൂരദര്‍ശന്‍ നിര്‍മിച്ച സീരിയല്‍ ‘വേലുമാലു സര്‍ക്കസി’ല്‍ പ്രധാന വേഷം രഘുവിനെ തേടിയെത്തിയിരുന്നു. ‘അമ്മ സംഘടനയിൽ അംഗമായ രഘുവിന്റെ ചികിത്സാ സഹായത്തിനായി സംഘടനയെയോ താരങ്ങളെയോ അറിയിക്കണമെന്ന അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയയിൽ സന്ദേശം പ്രചരിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button