KeralaLatest NewsNews

വിടവാങ്ങിയത് പല പ്രമുഖ ചിത്രങ്ങളിലെയും പരിചിത മുഖം: മേള രഘുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം

കൊച്ചി: നടൻ മേള രഘു എന്ന പുത്തൻവെളി ശശിധരൻ അന്തരിച്ചു. 60 വയസായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

Read Also: ബിജെപിയുടെ പരാജയം , ഒ രാജഗോപാലിനെ ആക്രമിച്ച് ഒരുവിഭാഗം ബിജെപി അനുകൂലികൾ

സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെ.ജി.ജോർജിന്റെ മേളയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് രഘു. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം നായക തുല്ല്യമായ വേഷം ചെയ്തു കൊണ്ടാണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.

കഴിഞ്ഞ മാസം 16 ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആദ്യം ചേർത്തല താലൂക്കാശുപത്രിയിലാണ് പ്രവേശിച്ചത്. പിന്നീട് അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read Also: ‘നിങ്ങള്‍ ഇപ്പോഴെ യുദ്ധം ജയിച്ചു കഴിഞ്ഞു’, പിണറായിയെ കണ്ടപ്പോള്‍ പറഞ്ഞ വാക്കുകളെ കുറിച്ച് ടി എം കൃഷ്ണ

ഭാരിച്ച ചികിത്സാ ചെലവിനാൽ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു മേള രഘുവിന്റെ കുടുംബം. അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ ബന്ധുക്കൾ ചെലവഴിച്ചു. സാമ്പത്തികമായി ഏറെ തകർച്ച നേരിട്ടതിനാൽ സഹായം അഭ്യർത്ഥിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button