KeralaLatest NewsNews

‘നിങ്ങള്‍ ഇപ്പോഴെ യുദ്ധം ജയിച്ചു കഴിഞ്ഞു’, പിണറായിയെ കണ്ടപ്പോള്‍ പറഞ്ഞ വാക്കുകളെ കുറിച്ച് ടി എം കൃഷ്ണ

ചെന്നൈ: കേരളത്തില്‍ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിച്ചു കഴിഞ്ഞതായി പിണറായി വിജയനെ ഏപ്രിലില്‍ കണ്ടപ്പോള്‍ പറഞ്ഞിരുന്നുവെന്ന് സംഗീതജ്ഞന്‍ ടിഎം കൃഷ്ണ. ഫെയിസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

”ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് പിണറായി വിജയനെ കണ്ടിരുന്നു. നിങ്ങള്‍ ഇപ്പോള്‍ തന്നെ യുദ്ധം ജയിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹത്തിനോട് ഞാന്‍ അന്ന് പറഞ്ഞത്.”-ടിഎം കൃഷ്ണ കുറിച്ചു.

രാഷ്ട്രീയ നിലപാടുകള്‍ തുറന്നടിക്കുന്ന അപൂര്‍വ്വം സെലിബ്രറ്റി സംഗീതജ്ഞന്‍മാരിലൊരാളാണ് ടിഎം കൃഷ്ണ. സംഘപരിവാര്‍ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന കൃഷ്ണ ശാസ്ത്രീയ സംഗീതം ഉപയോഗിച്ച് സാമൂഹിക നിലപാട് വ്യക്തമാക്കുന്ന വ്യക്തി കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button