Latest NewsNewsIndia

പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ

നരച്ച താടിയും മീശയുമായെത്തിയ സച്ചിന്റെ ചിത്രവും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്

മുംബൈ: 48-ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം എല്ലാവർക്കും നന്ദി അറിയിച്ചത്. നരച്ച താടിയും മീശയുമായെത്തിയ സച്ചിന്റെ ചിത്രവും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Also Read: ബിജിഎം ഒക്കെ കൊടുത്ത് ബൈക്കിലെ പ്രകടന വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ തേടി മോട്ടോര്‍ വാഹനവകുപ്പെത്തി- വീഡിയോ

‘പിറന്നാൾ ആശംകൾ അറിയിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനകളും ഇന്നത്തെ ദിനം മനോഹരമാക്കിയിരിക്കുന്നു. കഴിഞ്ഞ മാസം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒന്നായിരുന്നു. കോവിഡ് ബാധിച്ചതിനാൽ 21 ദിവസം ഐസൊലേഷനിൽ കഴിയേണ്ടി വന്നിരുന്നു. എന്റെ കുടുംബം, കൂട്ടുകാർ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരെല്ലാം രോഗമുക്തനാകുന്നതിൽ എന്നെ ഒരുപാട് സഹായിച്ചു. എല്ലാവർക്കും നന്ദി’. സച്ചിൻ പറഞ്ഞു.

https://www.instagram.com/p/COCnbB1gp50/

കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത പ്ലാസ്മ ഡൊണേഷൻ സെന്ററിലേയ്ക്ക് എല്ലാവരും തങ്ങളുടെ പ്ലാസ്മ സംഭാവനയായി നൽകണമെന്ന് സച്ചിൻ പറഞ്ഞു. കൃത്യ സമയത്ത് പ്ലാസ്മ നൽകാൻ കഴിഞ്ഞാൽ രോഗികൾക്ക് വേഗത്തിൽ രോഗമുക്തി നേടാനാകുമെന്നും അതിനാൽ എത്രയും പെട്ടെന്ന് പ്ലാസ്മ സംഭാവന നൽകണമെന്നും സച്ചിൻ ആവശ്യപ്പെട്ടു. സ്വന്തം പ്ലാസ്മ നൽകാൻ താൻ സന്നദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button