Latest NewsNewsIndia

മദ്യം കിട്ടിയില്ല , പകരം സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

 

നാഗ്പൂര്‍: മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രദേശത്ത് മദ്യവില്‍പന നിരോധിച്ചിരുന്നു. ഇതോടെയാണ് ഒരു സംഘം യുവാക്കള്‍ സാനിറ്റൈസര്‍ വാങ്ങി കുടിച്ചത്.

Read Also :മനുഷ്യത്വവും ഒരുമയും കൊണ്ട് കോവിഡിനെ അതിജീവിക്കാം, ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം; പാക് പ്രധാനമന്ത്രി

30 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ 250 മില്ലി ലിറ്റര്‍ മദ്യത്തിന്റെ ലഹരി നല്‍കുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവാക്കള്‍ അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങി വെള്ളിയാഴ്ച രാത്രി പാര്‍ട്ടി നടത്തിയത്.

സാനിറ്റൈസര്‍ കുടിച്ചതിന് പിന്നാലെ ഓരോരുത്തര്‍ക്കായി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ തുടങ്ങി . യുവാക്കള്‍ ഛര്‍ദ്ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു. തുടര്‍ന്ന് ഇവരെ വാനി സര്‍ക്കാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓരോരുത്തരായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ മൂന്ന് പേരുടെ പോസ്റ്റുമോര്‍ട്ടം നടത്തിയതായി വാനി പോലീസ് അറിയിച്ചു. അതേസമയം,മറ്റുള്ള നാലുപേരുടെ മൃതദേഹങ്ങള്‍ അധികൃതരെ അറിയിക്കാതെ ബന്ധുക്കള്‍ സംസ്‌കരിച്ചെന്നും ഈ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button