Latest NewsNewsFootballSports

സ്ത്രീകൾക്കെതിരായ അതിക്രമം, ഗിഗ്സിനെ വെയിൽസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം റയാൻ ഗിഗ്സിനെ വെയിൽസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി. ഗിഗ്സിനെതിരായ രണ്ട് സ്ത്രീകളുടെ പരാതിയിൽ പോലീസ് കേസ് എടുത്തതോടെയാണ് വെയിൽസ് പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയത്. ഗ്രെറ്റർ മാഞ്ചസ്റ്ററിലെ ഗിഗ്സിന്റെ വീട്ടിൽ വെച്ച് രണ്ട് സ്ത്രീകൾക്കെതിരെ താരം അതിക്രമം നടത്തി എന്നാണ് പരാതി. എന്നാൽ താൻ നിരപരാധി ആണെന്ന് കോടതിയിൽ തെളിയിക്കുമെന്ന് ഗിഗ്സ് പറഞ്ഞു.

ഏപ്രിൽ 28ന് ഗിഗ്സ് കോടതിയിൽ ഹാജരാകണം. കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായി അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഗിഗ്സിന് ഒപ്പം അസിസ്റ്റന്റ് പരിശീലകനായിരുന്ന റോബെർട് പേജ് ആകും യൂറോ ആപ്പിൾ വെയിൽസിനെ നയിക്കുക. 2018 തുടക്കത്തിലായിരുന്നു ഗിഗ്സ് വെയിൽസിന്റെ പരിശീലകനായി ചുമതലയേറ്റത്. ഗിഗ്സി മികച്ച മുന്നേറ്റത്തിലൂടെയാണ് വെയിൽസിന്‌ യൂറോ കപ്പ് യോഗ്യത നേടിക്കൊടുത്തത്.

shortlink

Post Your Comments


Back to top button