COVID 19Latest NewsNewsIndia

‘350 രൂപ കൊണ്ട് അവരെങ്ങനെ മുഴുവന്‍ പേരും ഭക്ഷണം കഴിക്കും’ അന്തര്‍ സംസ്ഥാന തൊഴിലാളികളെ സഹായിച്ച് പൊലീസുകാരന്‍

ഇന്‍ഡോര്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയില്ലാതായി. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇവര്‍ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയാണ്. ഈ വര്‍ഷവും ഇത്തരത്തില്‍ സ്വന്തം നാടുകളിലേക്ക് പോവുകയായിരുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണവും പണവും കൊടുക്കുന്ന പൊലീസുകാരന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Read More: കോവിഡ് കേസുകൾ ഉയരുന്നു; ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടി

മധ്യപ്രദേശിലെ ഇ്ന്‍ഡോറിലാണ് സംഭവം. അഡീഷണല്‍ എസ്പി പുനീത് ഗെലോട്ടിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന സഞ്ജയ് സാന്‍വ്രെ എന്ന പൊലീസുകാരനാണ് തൊഴിലാളി സംഘത്തെ സഹായിച്ചത്. പുലര്‍ച്ചെ നാലുമണിക്ക് സാഗര്‍ ലക്ഷ്യമാക്കി പുറപ്പെട്ടതായിരുന്നു സംഘം. അവരുടെ പക്കല്‍ ഭക്ഷണത്തിനായി ആകെ 350 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Read More: വാക്‌സിൻ എടുക്കാൻ ആർത്തവം തടസ്സമാകുമോ ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ അറിയാം

എന്റെ കൈയില്‍ 800 രൂപയേ ഉണ്ടായിരുന്നുള്ളു ഉടനെ ഞാന്‍ എടിഎമ്മില്‍ നിന്ന് പണമെടുത്ത് അവര്‍ക്ക് നല്‍കി. കൂടാതെ വീട്ടില്‍ നിന്ന് കുറച്ച് ഭക്ഷണം പൊതിഞ്ഞ് കൊണ്ടുപോയി അവര്‍ക്ക് കൊടുക്കുകയും ചെയ്‌തെന്ന് സഞ്ജയ് എഎന്‍ഐയോട് പറഞ്ഞു. ‘ആ ദിവസം അന്നപൂര്‍ണ്ണ ഭാഗത്തായിരുന്നു എനിക്ക് ഡ്യൂട്ടി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് റോഡില്‍ ഞാന്‍ ഈ സംഘത്തെ കണ്ടത്. സ്ത്രീകളും കുട്ടികളുമടക്കം 35 ഓളം പേരുണ്ടായിരുന്നു അവരെന്നും അദ്ദേഹം പറഞ്ഞു.

Read More: ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യന്റെ വക 1 ലക്ഷം; ഉറങ്ങിക്കിടന്നിരുന്ന സിഎംആർഡിഎഫിലേക്ക് പണം ഒഴുകിത്തുടങ്ങി

തൊഴില്‍ നഷ്ടപ്പെടുന്നതും പട്ടിണിയും ഭയന്നാണ് തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. ഡല്‍ഹി അതിര്‍ത്തികളിലെ ബസ് ടെര്‍മിനലുകളില്‍ നാട്ടിലേക്കുള്ള ബസുകള്‍ തേടി തൊഴിലാളികളുടെയും തിക്കും തിരക്കുമാണ്. ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹി അതിര്‍ത്തിയായ ആനന്ദ് വിഹാര്‍, കൗശാംബി എന്നീ ബസ് സ്റ്റേഷനുകളിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകളിലെല്ലാം തിക്കുംതിരക്കുമാണ്.

Read More: രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ, നേരിടാൻ എല്ലാ നടപടിയും സ്വീകരിക്കുന്നു; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡല്‍ഹിയില്‍ കൂലി വേല ചെയ്യുന്ന തൊഴിലാളികള്‍ കുടുംബാംഗങ്ങളുമായി നാട്ടിലേക്ക് മടങ്ങുകയാണ്. യുപി, ബീഹാര്‍, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. കൊവിഡിനെക്കാള്‍ തൊഴിലുണ്ടാകില്ല, പട്ടിണി കിടക്കേണ്ടിവരും എന്ന ആശങ്കയാണ് എല്ലാവര്‍ക്കും.അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ നിര്‍ത്തില്ലെന്ന് സര്‍ക്കാരുകള്‍ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ വേദനകള്‍ മുന്നില്‍ കണ്ടാണ് ഉള്ള ബസുകളില്‍ പിടിച്ച് എത്രയും വേഗം നാട്ടിലെത്താനുള്ള തൊഴിലാളികളുടെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button