Latest NewsIndiaNews

സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകുന്നത് തുടരും; എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങൾക്ക് കേന്ദ്രം എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കേരളം കർശന നിയന്ത്രണങ്ങളിലേക്കോ? നാളെ സർവ്വകക്ഷിയോഗം

വാക്‌സിനേഷൻ നടപടികൾ രാജ്യത്ത് കൃത്യമായ വേഗതയിൽ പുരോഗമിക്കുകയാണ്. വാക്‌സിനേഷൻ സംബന്ധിച്ച് ചിലർ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം അഭ്യൂഹങ്ങൾ തള്ളിക്കളയണം. വാക്‌സിനേഷൻ ഊർജിതമാക്കാൻ സംസ്ഥാന സർക്കാരുകൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന വീരന്മാരെ കുടുക്കാൻ സൈബര്‍ പട്രോളിങ്ങുമായി കേരള പോലീസ്

സംസ്ഥാനങ്ങൾ വാക്‌സിനേഷൻ സുഗമമാക്കണം. എല്ലാവരിലും വാക്‌സിനേഷൻ എത്തണം. കോവിഡ് പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം വേണം. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നിന്ന് പ്രവർത്തിക്കണം. കോവിഡിനെതിരെ രാജ്യം ഒരുമിച്ച് പോരാടും. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button