Latest NewsNewsInternational

‘താലിബാന്‍ രാജ്യം ഞങ്ങളുടെ സ്വപ്നം’ , തീവ്ര മതസംഘടനകളുടെ ആഹ്വാനം

നരേന്ദ്രമോദിയുടെ പേരില്‍ മന:പൂര്‍വ്വം കലാപം സൃഷ്ടിച്ചത്

ധാക്ക : ബംഗ്ലാദേശിനെ താലിബാന്‍ രാജ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന വെളിപ്പെടുത്തലുമായി തീവ്ര മത സംഘടനാ നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ കലാപം സൃഷ്ടിച്ചതിന് അറസ്റ്റിലായവരാണ് പോലീസിനോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നിരോധിത സംഘടനയായ ഹെഫസാത് ഇ ഇസ്ലാം, ജമാഅത്ത് ഇ ഇസ്ലാമി എന്നീ സംഘടനാ നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്.

Read Also : ഓക്‌സിജന് ക്ഷാമം ആണെന്ന് വ്യാജ വാര്‍ത്ത പടച്ചുവിടുന്നവര്‍ കുടുങ്ങും, കര്‍ശന നടപടിയുമായി യോഗി സര്‍ക്കാര്‍

ബംഗ്ലാദേശില്‍ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി ഹെഫസാത് ഇ ഇസ്ലാം നേതാക്കള്‍ ചേര്‍ന്ന് റബ്ബെതത്തുല്‍ വൈസിന്‍ ബംഗ്ലാദേശ് എന്ന പേരില്‍ മറ്റൊരു സംഘടന രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നബിയുടെയും ഇസ്ലാം മതത്തിന്റെയും പേരില്‍ ഭീകരവാദം വളര്‍ത്തുകയാണ് ഈ സംഘടന വഴി ഇവര്‍ ചെയ്യുന്നത്. ഇതിനായി സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് പാകിസ്താനില്‍ നിന്നുള്ള ഭീകര നേതാക്കളെ പങ്കെടുപ്പിക്കാറുണ്ടെന്നും പോലീസ് വ്യക്തമാക്കി.

2013 ല്‍ ബംഗ്ലാദേശില്‍ ഉണ്ടായ തീവെയ്പ്പില്‍ ഇരു സംഘടനകളുടെയും പങ്ക് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്ന് ധാക്കയിലെ ഡിറ്റക്ടീവ് ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ മഹ്ബൂബ് അലം അറിയിച്ചു. മത തീവ്രവാദം വളര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ പേരില്‍ ഉണ്ടായ കലാപത്തിലൂടെ നേതാക്കള്‍ ശ്രമിച്ചതും ഇതിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button