COVID 19KeralaLatest NewsNewsIndia

മന്ത്രിമാരുടെ വീമ്പുപറച്ചിൽ വെറും തള്ളായിരുന്നുവെന്ന് ജനം മനസിലാക്കി; തള്ളും വാഗ്ദാനവും രണ്ടാണ്, സന്ദീപ് വാചസ്പതി

വാക്സിൻ വിതരണത്തെ കുറിച്ചുള്ള സഖാക്കളുടെ വ്യാജ പ്രചരണങ്ങളെ ചോദ്യം ചെയ്ത് സന്ദീപ്

രാജ്യത്ത് ഓക്സിജൻ ക്ഷാമമുണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇന്ത്യയിൽ വാക്സിൻ ക്ഷാമമുണ്ടെന്ന് രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള ചില കോണ്‍ഗ്രസ് നേതാക്കന്‍മാരും ഇടത് അനുകൂല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും പ്രചരിപ്പിക്കുന്ന കാര്യങ്ങൾ വ്യാജമാണെന്ന് ആവർത്തിക്കുകയാണ് സന്ദീപ് വാചസ്പതി. ജന്മഭൂമിക്ക് എഴുതി നൽകിയ ലേഖനത്തിലാണ് അദ്ദേഹം വ്യാജ പ്രചരണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്.

Also Read:കോവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായം നൽകി ഗൂഗിൾ

വാക്‌സിന്‍ വിതരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നുവെന്ന് എവിടെയും പറഞ്ഞിട്ടില്ല. നിലവിൽ ഉള്ളത് പോലെ തന്നെ വാക്സിൻ സൗജന്യമായി നൽകുമെന്ന് തന്നെയാണ് കേന്ദ്രം അറിയിച്ചത്. ഇന്നലത്തെ പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലും ഇത് വ്യക്തമായിരുന്നു. കോവിഡിന്റെ രണ്ടാം വരവ് ഭീകരമായതിനാല്‍ എത്രയും പെട്ടെന്ന് കൂടുതല്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൂടി സഹകരിക്കണമെന്നാണ് കേന്ദ്രം അഭ്യര്‍ത്ഥിച്ചത്. കേന്ദ്രം സൗജന്യമായി തരുന്നത് വരെ കാത്തിരിക്കാതെ ആവശ്യമുള്ളത് നേരത്തെ വാങ്ങുക എന്നാണു കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതെന്ന് വാചസ്പതി വ്യക്തമാക്കുന്നു.

Also Read:മെഡിക്കൽ കോളേജിൽ നേരിട്ട് രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്ന പദ്ധതിയിൽ ഒരു വാർഡ് തന്നെ സ്പോൺസർ ചെയ്ത് സുരേഷ് ഗോപി

കേന്ദ്രത്തിനു 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും വാക്സിൻ നൽകുന്നതിന് പിന്നിലെ കൃത്യമായ കാരണം മറച്ച് വെച്ച് കള്ളത്തരം പ്രചരിപ്പിക്കുകയാണ് എല്ലാവരുമെന്ന് അദ്ദേഹം പറയുന്നു. 11 കോടി വാക്‌സിനാണ് 150 രൂപയ്ക്ക് ഇന്ത്യക്ക് കിട്ടുക. ഇത് കഴിഞ്ഞാൽ ബാക്കിയുള്ളത് സംസ്ഥാനങ്ങൾ വാങ്ങുന്നത് പോലെ 400 രൂപയ്ക്ക് തന്നെ കേന്ദ്രവും വാങ്ങേണ്ടതായി വരും. ഇതിനു സമാനമായ മറ്റൊരു വ്യാജപ്രചാരണമാണ് കേരളത്തിൽ വാക്സിൻ ക്ഷാമം ഉണ്ടെന്നുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ തന്നെ കണക്ക് അനുസരിച്ച് 24.04.2021 ല്‍ സംസ്ഥാനത്ത് 525,120 ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്. സംസ്ഥാനത്തെ 15.83 % ആള്‍ക്കാര്‍ അതായത് 68,27,764 പേര്‍ ഇതിനകം തന്നെ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുതകൾ ഇങ്ങനെയാണെന്നിരിക്കെ കാര്യങ്ങൾ വളച്ചൊടിച്ച് കേരളത്തിൽ വാക്സിൻ ക്ഷാമം ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാകകുന്നു.

Also Read:സർക്കാർ ആശുപത്രികളിലെ ഒ പി ടിക്കറ്റ് ബുക്ക് ചെയ്യാം ഇനി ഈസിയായി; അക്ഷയ കേന്ദ്രം വഴിയുള്ള പുതിയ സംവിധാനം ഉടൻ നിലവിൽ വരും

സ്വന്തം തെറ്റ് മറയ്ക്കാൻ കേന്ദ്രത്തെ പഴി ചാരുകയാണ് സംസ്ഥാനം ഇപ്പോഴും ചെയ്തു വരുന്നത്. അത് തന്നെ വാക്സിന്റെ കാര്യത്തിലും ആവർത്തിക്കുന്നു. വാക്സിൻ കേന്ദ്രം നിർമിക്കണമെന്നും എന്ത് വില കൊടുത്തതും ജനങ്ങൾക്ക് ഞങ്ങൾ നല്കിക്കൊള്ളാമെന്നുമായിരുന്നു തുടക്കത്തിൽ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത്. വില കൊടുത്ത് വാങ്ങുമെന്ന് വ്യക്തമാക്കിയവർ തന്നെയാണ് ഇപ്പോൾ വാക്സിന് കേന്ദ്രം മുഴുവൻ പണവും ചിലവഴിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് വാചസ്പതി ചുരുണ്ടിക്കാട്ടുന്നു.

ബജറ്റിൽ നല്ലൊരു തുക വാക്സിനുവേണ്ടി മാറ്റി വെച്ചിരുന്നുവെന്ന് പറഞ്ഞത് തള്ളായിരുന്നോ? കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുതെയായിരുന്നോ? കേരളം സ്വന്തമായി വാക്സിൻ നിർമിക്കുമെന്ന് പറഞ്ഞത് എന്തായിരുന്നു? മരുന്ന് ക്യൂബയില്‍ നിന്നെത്തിച്ച് നല്‍കുമെന്ന മന്ത്രി എം.എം. മണിയുടെ വീമ്പു പറച്ചില്‍ ഇങ്ങനെ പോകുന്നു മന്ത്രിമാരുടെ വാക്കുപറച്ചിലും വാഗ്ദാന പെരുമഴയും. ഇതൊക്കെ വെറും തള്ളായിരുന്നു എന്ന് ജനം മനസിലാക്കിയതിന്റെ തത്രപ്പാടാണ് ഇപ്പോൾ പ്രചരിപ്പിക്കുന്ന വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്ന് പറയുകയാണ് സന്ദീപ് വാചസ്പതി.

കടപ്പാട്: സന്ദീപ് വാചസ്പതി ജന്മഭൂമിക്ക് എഴുതി നൽകിയ ലേഖനത്തിൽ നിന്നും.

shortlink

Related Articles

Post Your Comments

Related Articles


Back to top button