COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് 1045 പേർക്ക് കോവിഡ് ബാധ

റിയാദ്: സൗദിയിൽ പുതുതായി കൊറോണ വൈറസ് രോഗം ബാധിക്കുന്നവരുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിലായിരിക്കുന്നു. ഇന്ന് 1045 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 983 പേർക്ക് കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ 9 പേർ കൂടി മരിച്ചു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,14,219 ആയി. ഇതിൽ 3,97,587 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 6,922 ആയി ഉയർന്നു.

രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി 9,710 പേർ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 1,277 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി. മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 419, മക്ക 221, കിഴക്കൻ പ്രവിശ്യ 155, അസീർ 50, മദീന 37, ജിസാൻ 32, തബൂക്ക് 32, അൽഖസീം 28, ഹായിൽ 22, നജ്‌റാൻ 15, വടക്കൻ അതിർത്തി മേഖല 12, അൽബാഹ 12, അൽജൗഫ് 10.

shortlink

Related Articles

Post Your Comments

Related Articles


Back to top button