Latest NewsNewsIndiaCrime

എട്ട് വയസുകാരിയെ പീഡിപ്പിച്ച അയൽവാസിയായ 14കാരൻ പിടിയിൽ

തിരുച്ചിറപ്പള്ളി: എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസിയായ 14കാരന്‍ അറസ്റ്റിൽ ആയിരിക്കുന്നു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയിരിക്കുന്നത്. കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ ആൺകുട്ടി പീഡിപ്പിച്ചിരുന്നതായാണ് മാതാപിതാക്കളുടെ പരാതി ലഭിച്ചിരിക്കുന്നത്. മാസങ്ങളായി പീഡനം തുടര്‍ന്നുവരികയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും കളിക്കുന്നതിനിടെ 14-കാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് മാതാപിതാക്കള്‍ നേരിട്ട് കാണുകയുണ്ടായി. വിവരങ്ങള്‍ തിരക്കിയപ്പോളാണ് നേരത്തെയും പീഡിപ്പിച്ചതായി മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു ഉണ്ടായത്. അറസ്റ്റ് ചെയ്ത ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി പുതുക്കോട്ടയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button