Latest NewsNewsIndia

സ്‌കൂളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 45 പേർക്ക് കോവിഡ്; ഡയറക്ടർക്കെതിരെ കേസെടുത്ത് കളക്ടർ

മൊഹാലി: സ്‌കൂളിൽ വിദ്യാർഥികൾ ഉൾപ്പടെ 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡയറക്ടർക്കെതിരെ നടപടി. പഞ്ചാബിലാണ് സംഭവം. തംഗോരിയിലെ റെസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികൾക്കും ജീവനക്കാർക്കുമാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 42 വിദ്യാർത്ഥികൾക്ക് കോവിഡ് പോസിറ്റീവായി.

Read Also: ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി അയൽരാജ്യം; ദിവസവും 40 മെട്രിക് ടൺ ഓക്‌സിജൻ നൽകാൻ തീരുമാനം

രോഗബാധ സ്ഥിരീകരിച്ചവരെയെല്ലാം കോവിഡ് കെയർ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. സ്‌കൂൾ ഡയറക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊഹാലി കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് പഞ്ചാബിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രികാല കർഫ്യുവും വാരാന്ത്യ ലോക്ക് ഡൗണും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. വൈകിട്ട് ആറു മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് രാത്രികാല കർഫ്യു. വെള്ളിയാഴ്ച്ച വൈകിട്ട് ആറു മണി മുതൽ തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചുമണി വരെയാണ് വാരാന്ത്യ ലോക്ക് ഡൗൺ.

Read Also: കേരളാ കോൺഗ്രസിന്റെ ചെയർമാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button