Latest NewsNewsInternational

ചൈനയുടെ യുദ്ധക്കപ്പലുകൾ നിരന്തരം പട്രോളിംഗ് നടത്തുന്നു; ചെറു രാജ്യങ്ങളുടെ വാണിജ്യത്തെ കാര്യമായി ബാധിച്ചതായി തായ്‌വാൻ

തായ്പേയ്: തെക്കൻ ചൈനാ കടലിൽ ചൈന സൃഷ്ടിക്കുന്ന പ്രകോപനങ്ങളെ ഉയർത്തിക്കാട്ടി തായ്‌വാൻ രംഗത്ത്. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ചൈനയുടെ കടലിലെ ഭീഷണി വെല്ലുവിളിയാണെന്നാണ് തായ്‌വാൻ വ്യക്തമാക്കുന്നത്. ചൈനയുടെ യുദ്ധകപ്പലുകൾ നിരന്തരം പട്രോളിംഗ് നടത്തുന്നത് ചെറുരാജ്യങ്ങളുടെ വാണിജ്യ, മത്സ്യബന്ധന കാര്യങ്ങളെ സാരമായി ബാധിച്ചുവെന്നാണ് തായ്‌വാൻ അറിയിക്കുന്നത്. തായ്‌വാന്റെ സുരക്ഷാ ഉപദേഷ്ടാവ് ചെൻ മിംഗ്-തുംഗ് യു.എൻ സുരക്ഷാ സമിതിയിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ട്.

Read Also: സ്‌കൂളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 45 പേർക്ക് കോവിഡ്; ഡയറക്ടർക്കെതിരെ കേസെടുത്ത് കളക്ടർ

പസഫിക്കിനപ്പുറം ചൈനാകടലിനോട് ചേർന്നുള്ള ദ്വീപരാജ്യങ്ങളെ ചൈന കനത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്നാണ് തായ്‌വാന്റെ ആരോപണം. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ദിനംപ്രതി മത്സ്യബന്ധന തൊഴിലാളികളെയും എണ്ണക്കപ്പലുകളെയും ചൈന ബന്ധിയാക്കുകയാണ്.

നിലവിൽ പസഫിക്കിലെ ചൈനയുടെ കടന്നുകയറ്റം തടയാൻ അമേരിക്കൻ നാവിക സേനയാണ് നിലയുറപ്പിച്ചിരിക്കുന്നത്. അമേരിക്കൻ നാവിക സേന അവർ തായ്‌വാന് വേണ്ട സുരക്ഷ നൽകുന്നുണ്ട്.

Read Also: നന്മയുടെ പ്രതീകമായി 85 കാരനായ സ്വയം സേവകൻ ; സ്വന്തം ജീവൻ കണക്കിലെടുക്കാതെ കിടക്കയും ചികിത്സയും വിട്ടുകൊടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button