Latest NewsNewsLife StyleHealth & Fitness

കിടക്കയിലിരുന്ന് ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്നവരാണോ? നിങ്ങളെക്കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്‌നങ്ങള്‍

കോ വിഡ് കാലമായപ്പോള്‍ മിക്ക മേഖലകളിലും ഓഫീസില്‍ പോയി ജോലി ചെയ്യുന്ന സാഹചര്യം മാറി ‘വര്‍ക്ക് ഫ്രം ഹോം’ എന്ന രീതിയിലേക്കായി ഈ രീതിയിലേക്ക് ചുവടുമാറിയപ്പോള്‍ മിക്കവരും നേരിട്ടൊരു പ്രശ്‌നമാണ് ജോലി ചെയ്യാനുള്ള കൃത്യമായ പരിസ്ഥിതി ഇല്ലാതിരിക്കുക എന്നത്. കംപ്യൂട്ടര്‍ വെക്കാന്‍ നല്ല ടേബിളില്ല, ഇരിക്കാന്‍ നല്ല കസേരയില്ല, എല്ലാം ഉള്ളത് കൊണ്ട് ‘അഡ്ജസ്റ്റ്’ ചെയ്യേണ്ടുന്ന അവസ്ഥ. ഇത്തരം അഡ്ജസ്റ്റ്‌മെന്റു’കള്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും നമ്മെ നയിക്കും. ചിലര്‍ കിടക്കയിലോ കൗച്ചിലോ തന്നെ ഇരുന്ന് ലാപ്‌ടോപ്പില്‍ ‘വര്‍ക്ക്’ ചെയ്യുന്നത് കാണാറുണ്ട്. ഇങ്ങനെ പതിവായി ചെയ്യുന്നവരില്‍ കാണുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇരിക്കുന്നതിന്റെ രീതി (Posture) കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് നട്ടെല്ലിനെയും വാരിയെല്ലിനെയും കഴുത്തിനെയും തോളിനെയുമെല്ലാം മോശമായി ബാധിക്കും. കിടക്കയിലോ കൗച്ചിലോ ഇരുന്ന് പതിവായി ജോലി ചെയ്യുന്നവരില്‍ തീര്‍ച്ചയായും കഴുത്ത് വേദന- തോള്‍ വേദന- പുറം വേദന എന്നിവ വരാം.

കിടക്കയില്‍ ഇരുന്നോ ഉറങ്ങാനുപയോഗിക്കുന്ന കൗച്ചിലിരുന്നോ ഒക്കെ പതിവായി ജോലി ചെയ്യുന്നവരില്‍ ഉറക്കപ്രശ്‌നങ്ങളും ഉണ്ടാകാം. നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും മനസും ശരീരവും പങ്കെടുക്കുന്നുണ്ട്. അങ്ങനെ മനസ് ചില കാര്യങ്ങളെ കൃത്യമായി ചിട്ടപ്പെടുത്തി വച്ചിട്ടുണ്ടാകും. ഉറങ്ങാന്‍ കിടക്കുന്ന സ്ഥലത്ത് തന്നെയിരുന്ന് ജോലി ചെയ്താല്‍ ഉറക്കവും ജോലിയും തമ്മില്‍ മാറ്റിയെടുക്കാന്‍ കഴിയാതെ മനസ് ആശയക്കുഴപ്പത്തിലാകുന്ന സാഹചര്യമുണ്ടാകാം.

Read Also :  നേപ്പാൾ വഴി ഗൾഫിലേക്ക്; ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ച് നേപ്പാള്‍

ഇത്തരം ശീലങ്ങള്‍ ശാരീരികമായി മാത്രമല്ല നമ്മെ ബാധിക്കുന്നത്. ഉറങ്ങാന്‍ കിടക്കുന്ന മുറി അതിന് അുനസരിച്ച രീതിയിലാണ് നമ്മള്‍ ക്രമീകരിക്കുന്നത്. ഇതിന് നേര്‍വിപരീതമായ ചുറ്റുപാടാണ് ജോലി ചെയ്യുന്ന ഇടത്തിനാവശ്യം. അതിനാല്‍ത്തന്നെ ഉറങ്ങുന്ന സ്ഥലത്ത് തന്നെയിരുന്ന് ജോലി ചെയ്യുമ്പോള്‍ അത് നമ്മുടെ ‘മൂഡ്’, ഊര്‍ജ്ജസ്വലത എന്നിവയെല്ലാം നഷ്ടപ്പെടുത്താനും ക്രമേണ മാനസികപ്രശ്‌നങ്ങളിലേക്ക് നയിക്കാനുമെല്ലാം കാരണമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button