Latest NewsIndiaNewsCrime

ഗര്‍ഭിണിയെ ഭര്‍ത്താവ് വെടിവെച്ചു കൊലപ്പെടുത്തി

ഡല്‍ഹി: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ നിസാമുദ്ദീനിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിണിയായ ഭാര്യ സൈനയ്ക്കും അവരുടെ പരിചാരക ഷഹദത്തിനും നേരെ വസീം എന്ന ഭര്‍ത്താവ് വെടിയുതിര്‍ക്കുകയായിരുന്നു.

Read More: കൊവിഡ് മരണനിരക്ക് വർദ്ധിക്കുന്നു; പാര്‍ക്കുകളും പാര്‍ക്കിംഗ് ഏരിയകളും ശ്മശാനമാക്കി ദില്ലി സര്‍ക്കാര്‍

സംഭവത്തെ തുടര്‍ന്ന് രാവിലെ 10.42 ഓടെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഒരു കോള്‍ ലഭിച്ചു. ഇതോടെയാണ് പൊലീസെത്തിയത്. വെടിയേറ്റ പരിക്കിനെത്തുടര്‍ന്ന് സൈന സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു. ഷഹദത്തിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ, മയക്കുമരുന്ന് കേസില്‍ സൈനയ്ക്കെതിരെ കേസെടുത്തിരുന്നു.

Read More: ലോക്ക്ഡൗണായാല്‍ കാശുവാരാൻ വാഴത്തോട്ടത്തിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവ്; ഒടുവിൽ പോലീസ് പിടിയിൽ

ഏപ്രില്‍ 24 ന് ഗര്‍ഭാവസ്ഥയെത്തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു. ‘വസീമും സൈനയും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. സൈന ജയിലില്‍ ആയിരുന്ന സമയത്ത് വസീം അവളുടെ സഹോദരി റെഹാനയുമായി ഒരു ബന്ധം വളര്‍ത്തിയെടുത്തു. ഭാര്യ ജാമ്യത്തിലിറങ്ങിയ ശേഷം റെഹാനയെ ഇയാള്‍ കാണാന്‍ പോയില്ല. ഇതോടെ ചൊവ്വാഴ്ച ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായെന്ന് പോലീസ് പറഞ്ഞു. കേസില്‍ റെഹാനയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്, അതേസമയം വസീം ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.

Read More: നിസ്‌കരിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു; മസ്ജിദ് പരിപാലകനെ മര്‍ദ്ദിച്ച് അവശനാക്കി തീവ്ര മതവാദികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button