KeralaLatest NewsNews

20 കാരിയുടെ ദുരൂഹമരണം, ഭര്‍ത്താവ് അറസ്റ്റില്‍

മമ്പറം : ഇരുപതുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വേങ്ങാട് സ്വദേശിയായ സുശീല ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലാണ് വേങ്ങാട് കുരിയോടെ മഞ്ജുഷാലയത്തില്‍ മഞ്ജുനാഥി (23)നെ കൂത്തുപറമ്പ് പോലീസ് അറസ്റ്റുചെയ്തത്. മകളുടെ മരണത്തില്‍ സംശയമുണ്ടെന്നുകാണിച്ച് സുശീലയുടെ ബന്ധുക്കളും നാട്ടുകാരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് സുശീലയെ താനും ബന്ധുക്കളും ചേര്‍ന്ന് സ്വന്തം വാഹനത്തില്‍ ആസ്പത്രിയിലെത്തിക്കുകയും അവിടെവെച്ച് മരിക്കുകയും ചെയ്തുവെന്നാണ് മഞ്ജുനാഥ് പോലീസിന് നല്‍കിയ മൊഴി.

Read Also : കോവിഡിൽ തകർന്ന് തുർക്കി; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ

ഇതിനിടെ മരണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്താനായിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ യുവതിയുടെ മരണം സംബന്ധിച്ച കാരണത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button