KeralaLatest NewsNews

‘മാന്യമായി ഡ്യൂട്ടി ചെയ്യുക,അല്ലെങ്കില്‍ തൊപ്പി വെക്കാന്‍ തല കാണില്ല’; പൊലീസുകാര്‍ക്കെതിരെ പോസ്റ്റിട്ട യുവാവ് പിടിയില്‍

അഞ്ചാലാംമൂട് പൊലീസ് സ്റ്റേഷനില്‍ പുതുതായി ചാര്‍ജെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശംസ അറിയിച്ചായിരുന്നു സന്ദേശം.

അഞ്ചാലാമൂട്: പൊലീസുകാര്‍ക്കെതിരെ പോസ്റ്റിട്ട യുവാവ് പിടിയില്‍. അഞ്ചാലാമൂട് സ്വദേശി ആദിത്യ ലാല്‍ (20) ആണ് പിടിയിലായത്. റോക്ക് റോക്കി എന്ന ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റിന്റെ പേരിലാണ് നടപടി. അഞ്ചാലാംമൂട് പൊലീസ് സ്റ്റേഷനില്‍ പുതുതായി ചാര്‍ജെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശംസ അറിയിച്ചായിരുന്നു സന്ദേശം. എന്നാല്‍ ആശംസയുടെ അവസാനം ഭീഷണി സ്വരത്തിലായിരുന്നു.

Read Also: വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്കും ഓക്‌സിജൻ ലഭ്യമാക്കണം; നിർദ്ദേശം നൽകി പ്രധാനമന്ത്രി

മാന്യമായി ഡ്യൂട്ടി ചെയ്യുക, ജനങ്ങളെ സഹായിക്കുക, പാവങ്ങളെ ഉപദ്രവിക്കരുത് ഈ നടപടികള്‍ പാലിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷം ആയി തുടര്‍ന്ന് പോവാം. മറിച്ചു ഇത് തെറ്റിച്ചു പോയാല്‍ തൊപ്പി വെക്കാന്‍ തല കാണില്ല എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ രാവിലെയാണ് പോസ്റ്റ് സമൂഹമാധ്യമങ്ങൾ ചർച്ചയാക്കിയത് . തുടര്‍ന്ന് പൊലീസ് സൈബര് സെല്ലിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button