Latest NewsNewsFootballSports

ബാലൻ ഡി ഒറിനേക്കാൾ പ്രാധാന്യം ചാമ്പ്യൻസ് ലീഗ്: നെയ്മർ

ഇന്ന് ചാമ്പ്യൻസ് ലീഗിൽ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഒരുങ്ങുകയാണ് നെയ്മറും പിഎസ്ജിയും. ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് പിഎസ്ജി സെമിയിൽ എത്തിയത്. എന്നാൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്താൻ തങ്ങൾ പരിശ്രമിക്കുമെന്ന് നെയ്മർ പറഞ്ഞു. ഇന്നത്തെ മത്സരം കടുപ്പമായിരിക്കും. എങ്കിലും തന്റെ മികച്ചത് തന്നെ ഗ്രൗണ്ടിൽ നൽകാനാകുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് നെയ്മർ പറഞ്ഞു.

തന്റെ പ്രധാന ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ആണെന്നും ബാലൻ ഡി ഒറിനേക്കാൾ താൻ പ്രാധാന്യം നൽകുന്നത് ചാമ്പ്യൻസ് ലീഗിനാണെന്നും നെയ്മർ പറഞ്ഞു. ടീമിനെ മുന്നിൽ നിന്ന് നയിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്. ഭാവിയിൽ ഓർക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ താൻ തന്റെ ടീമിനെ സഹായിച്ചു എന്ന് ഒരുക്കാനാണ് താൻ ഇഷ്ടപെടുന്നതെന്നും നെയ്മർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button