Latest NewsNewsFootballSports

നെയ്മർ ബാഴ്‌സലോണയിൽ തുടർന്നിരുന്നെങ്കിൽ ബാഴ്‌സ കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയേനെ

നെയ്മർ ബാഴ്‌സലോണയിൽ തുടർന്നിരുന്നെങ്കിൽ ബാഴ്‌സ കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയേനെ എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. രണ്ടോ മൂന്നോ ചാമ്പ്യൻസ് ലീഗ് കിരീടങ്ങല്ലെങ്കിലും സൂപ്പർ താരം മെസിക്കൊപ്പം നെയ്മർ ബാഴ്‌സലോണക്കായി നേടിയേനെ. അന്നത്തെ ബാഴ്‌സലോണയുടെ സൂപ്പർ താരങ്ങളായ മെസ്സിയെയും, സുവാരസിനെയും, നെയ്മറിനെയും ആർക്കും തടയാൻ കഴിയാത്ത അറ്റാക്കിങ് ആയിരുന്നുവെന്ന് ഗ്വാർഡിയോള പറഞ്ഞു.

അതേസമയം, പാരീസിലേക്ക് പോകാനുള്ള നെയ്മറിന്റെ തീരുമാനം തെറ്റാണെന്ന് പറയാൻ കഴിയില്ലെന്ന് ഗ്വാർഡിയോള കൂട്ടിച്ചേർത്തു. പിഎസ്ജി നല്ല ക്ലബാണെന്നും പാരീസ് നല്ല നഗരമാണെന്നും, നെയ്മറിന് പരിക്കില്ലാത്ത കാലഘട്ടം ഉണ്ടാകട്ടെയെന്നും ഗ്വാർഡിയോള പറഞ്ഞു. നെയ്മറിന്റെ വലിയ ആരാധകനാണ് താൻ എന്നും നെയ്മർ ഫുട്ബോളിനെ കൂടുതൽ സുന്ദരമാക്കുമെന്നും ഗ്വാർഡിയോള പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button