COVID 19KeralaLatest NewsNewsIndia

സിദ്ദീഖ് കാപ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ‘മൈത്രി’യിൽ നിന്നും രാജിവെച്ച കൃഷ്ണേന്ദുവിന് നേരിടേണ്ടി വന്നത് സൈബർ ആക്രമണം

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥികളുടെ സംഘടനയായ മൈത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് ആണ് കൃഷ്‌ണേന്ദു രാജിവെച്ചത്.

ന്യൂഡൽഹി : ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ പേരിൽ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ച മൈത്രിയിൽ നിന്നും പ്രതിഷേധ സൂചകമായി രാജി വെച്ച മൈത്രിയുടെ ഉപാദ്ധ്യക്ഷ എ.എസ് കൃഷ്‌ണേന്ദുവിനു നേരിടേണ്ടി വന്നത് സൈബർ ആക്രമണം. സോഷ്യൽ മീഡിയയിലെ കനത്ത സൈബർ ആക്രമണത്തെ തുടർന്ന് തന്റെ ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം ഹാൻഡിലുകൾ എല്ലാം തന്നെ കൃഷ്ണേന്ദുവിന്‌ ഡിആക്ടിവേറ്റ് ചെയ്യേണ്ടി വന്നു.

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥികളുടെ സംഘടനയായ മൈത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് ആണ് കൃഷ്‌ണേന്ദു രാജിവെച്ചത്. രാജിക്കത്ത് മൈത്രി ക്യാബിനറ്റിന് ഔദ്യോഗികമായി കൈമാറി. ജയിൽവാസത്തിനിടെ കൊറോണ ബാധിച്ച സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന ആവശ്യമാണ് ഇവർ ഉയർത്തിയത്. ഇതിനോടുള്ള പ്രതിഷേധമെന്ന നിലയിലാണ് കൃഷ്‌ണേന്ദുവിന്റെ രാജി. മൈത്രിയുടെ എല്ലാ ഗ്രൂപ്പുകളിൽ നിന്നും അഡ്മിൻ സ്ഥാനവും കൃഷ്‌ണേന്ദു രാജി വെച്ചിട്ടുണ്ട്.

Also Read:ഗോവയിൽ ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കേണ്ട സംഘടന ഒരു പ്രത്യേക രാഷ്ട്രീയം വെച്ചു പുലർത്തുവെന്ന് കൃഷ്‌ണേന്ദു രാജിക്കത്തിൽ പറയുന്നു. ഗുരുതര കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദീഖ് കാപ്പന് കാര്യമെന്തെന്ന് വ്യക്തമായി അറിയാതെ പലപ്പോഴും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യത്വത്തിന്റെ പുറത്താണ് ഇതെല്ലാമെന്ന് പറയുമ്പോഴും, മറ്റ് പലയിടത്തും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും രാജിക്കത്തിൽ ചോദിക്കുന്നു. വിഷയത്തിൽ വിദ്യാർത്ഥികൾക്കിടയിൽ തുറന്ന ചർച്ചയ്ക്ക് അവസരമുണ്ടാക്കുന്നതിന് പകരം പക്ഷം പിടിച്ചു. നിഷ്പക്ഷ സംഘടന എന്തിന് പക്ഷം പിടിക്കണമെന്നും രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അനുകൂലമായി മൈത്രി കൈക്കൊള്ളുന്ന നിലപാടുകൾക്കെതിരായ പ്രതിഷേധമാണ് രാജിയെന്നും കൃഷ്‌ണേന്ദു കത്തിൽ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button