Latest NewsNewsGulf

സൗദിയില്‍ വാറ്റ്​ 15 ശതമാനമാക്കിയ തീരുമാനം താല്‍ക്കാലികം മാത്രം: മുഹമ്മദ്​ ബിന്‍ സല്‍മാന്‍

സൗദി അറേബ്യ എണ്ണയില്‍ നിന്ന്​ മുക്തിനേടാന്‍ ആഗ്രഹിക്കുന്നുവെന്ന്​ ചിലര്‍ക്കിടയില്‍ തെറ്റായ ധാരണയുണ്ട്​.

ജിദ്ദ: സൗദിയില്‍ വാറ്റ്​ 15 ശതമാനമാക്കിയ തീരുമാനം താല്‍ക്കാലികമാണെന്നും അഞ്ച്​ വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്നും രാജ്യത്ത്​ ആദായ നികുതി ചുമത്താന്‍ പദ്ധതിയില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ്​ ബിന്‍ സല്‍മാന്‍ പറഞ്ഞു. വിഷന്‍ 2030 ആരംഭിച്ച്‌​ അഞ്ച്​ വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സൗദി ടെലിവിഷനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്​ കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്​. വിഷന്‍ 2030 അതിന്റെ ലക്ഷ്യങ്ങള്‍ 2030ന്​ മുമ്പ്​ കൈവരിക്കും. എണ്ണ വളരെ വലിയ രീതിയില്‍ സൗദി അറേബ്യയെ സേവിച്ചിട്ടുണ്ട്​. സൗദി അറേബ്യയിലെ സമ്പദ്​വ്യവസ്ഥ എണ്ണയെ മാത്രം ആശ്രയിക്കുന്നത്​ തുടരുന്നതില്‍​ അപകടങ്ങളുണ്ട്​.

സൗദി അറേബ്യ എണ്ണക്ക്​ മുമ്പുള്ള രാജ്യമായിരുന്നു. പിന്നീട്​ ശക്തമായ സമ്പദ്​വ്യവസ്ഥക്കായുള്ള മികച്ച അഭിലാഷവും സൗദികള്‍ക്ക്​ മെച്ചപ്പെട്ട ജീവിതവും കൈവരിക്കുന്നതിന് വിഷന്‍ 2020 വന്നു​. സമ്പദ്​ വ്യവസ്ഥക്ക്​ ഭാവിയില്‍ സഹായകമാകുന്ന ഫണ്ടുകളും നി​ക്ഷേപങ്ങളും ഉപയോഗിച്ച്‌​ സമ്ബദ്​വ്യവസ്ഥയെ ശക്തിപ്പെടുത്തിയും വിഷന്റെ പ്രധാന പിന്തുണയായ സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കുന്നതിലൂടെയുമാണ് വിഷന്‍ 2030 നടപ്പിലാക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. പൊതുനിക്ഷേപ ഫണ്ട്​ വലിയ ഫണ്ടായി വളരുകയാണ്​ ലക്ഷ്യമിടുന്നത്​. തല്‍ക്കാലം അതിന്റെ ലാഭം രാഷ്​ട്ര ബജറ്റിലേക്ക്​ മാറ്റില്ല. അടുത്ത അഞ്ച്​ വര്‍ഷത്തിനുള്ളില്‍ ഫണ്ടി​െന്‍റ വളര്‍ച്ച നിരക്ക്​ 200 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഭാവിയില്‍ ഫണ്ടില്‍ നിന്നുള്ള ചെലവ്​ 2.5 ശതമാനം കവിയരുതെന്നും​ രാജ്യത്തിനത്​​ പുതിയൊരു ബാരല്‍ എണ്ണ പോലെയാകുമെന്നും കിരീടാവകാശി പറഞ്ഞു.

Read Also: മാനദണ്ഡങ്ങൾ പാലിച്ചില്ല; ഒറ്റ ദിവസം പിഴയായി ഈടാക്കിയത് 46 ലക്ഷം രൂപ, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം

സൗദി അറേബ്യ എണ്ണയില്‍ നിന്ന്​ മുക്തിനേടാന്‍ ആഗ്രഹിക്കുന്നുവെന്ന്​ ചിലര്‍ക്കിടയില്‍ തെറ്റായ ധാരണയുണ്ട്​. എണ്ണയില്‍ നിന്നും എണ്ണേതര മേഖലകളില്‍ നിന്നും നേട്ടമുണ്ടാക്കാനാണ്​ സൗദി അറേബ്യ ശ്രമിക്കുന്നത്​. രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ച ഭാവിയെ കാര്യമായി ബാധിക്കും. അതു മുന്‍കൂട്ടി കണ്ട്​ വിഷന്‍ 2030ലൂടെ ഉപയോഗിക്കാത്ത അവസരങ്ങള്‍ പ്രയോജപ്പെടുത്താനാണ്​ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. തൊഴിലില്ലായ്മ നേരത്തെ 14 ശതമാനമായിരുന്നു. ഇപ്പോള്‍ അത്​ 11 ശതമാനമായി കുറക്കാനായി. സ്വഭാവിക തൊഴിലില്ലായ്​മ നിരക്ക്​ ഏഴ് ശതമാനം മുതല്‍ നാല് ശതമാനം വരെയാണ്​ രാജ്യം ലക്ഷ്യമിടുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button