COVID 19Latest NewsNewsInternational

കോവിഡ് മരണനിരക്ക് റെക്കോർഡിലേക്ക് ; സമ്പൂർണ്ണ ലോക്ക് ഡൗണിനൊരുങ്ങി പാകിസ്ഥാൻ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പാകിസ്താനില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 800,000 കടന്നു. മരണസംഖ്യയാവട്ടെ 17,530 കഴിഞ്ഞതായി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാകിസ്താനില്‍ 201 ലേറെ മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് കൊവിഡ് പടര്‍ന്നശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇന്നാണ്.

Read Also :  ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിച്ച് ബിസിസിഐ 

നാഷണല്‍ കമാന്‍ഡ് ആന്റ് ഓപറേഷന്‍ സെന്റര്‍(എന്‍സിഒസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,292 പേര്‍ കൊവിഡ് -19 പോസിറ്റീവായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 810,231 ആയി. പോസിറ്റീവിറ്റി നിരക്ക് 10.77 ശതമാനമാണ്.

കൊറോണ വൈറസ് ബാധിച്ച നഗരങ്ങളില്‍ സര്‍ക്കാര്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ സൂചിപ്പിക്കുകയും ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷ്യവസ്തുക്കള്‍ സുഗമമായി വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. മനുഷ്യത്വപരമായ കാരണത്താല്‍ കൊവിഡ് രോഗികള്‍ക്കായി പാകിസ്താനിലേക്ക് ഓക്‌സിജന്‍ കയറ്റുമതി ചെയ്യാന്‍ ഇറാനോട് ആവശ്യപ്പെടുമെന്ന് ഇമ്രാൻ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഡോണ്‍ റിപോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button