CricketLatest NewsNewsSports

റസ്സലും ഷാക്കിബും പാകിസ്താൻ സൂപ്പർ ലീഗിലേക്ക്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ ആന്ദ്രേ റസ്സലും ഷാക്കിബ് അൽ ഹസനും പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ലീഗ് ജൂണിൽ പുനരാരംഭിക്കുമ്പോൾ അവശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കുന്നതിനായാണ് താരങ്ങൾ കരാറിലെത്തിയത്. ഓൺലൈൻ പ്രക്രിയയിലൂടെയാണ് വിദേശ താരങ്ങൾക്ക് പകരം മറ്റ് താരങ്ങളെ എല്ലാ ഫ്രാഞ്ചൈസികളും തിരഞ്ഞെടുക്കുകയായിരുന്നു.

ടോം ബാന്റണിന് പകരം റസ്സലിന്‌ സ്വന്തമാക്കിയത് ക്വേറ്റ ഗ്ലാഡിയേറ്റഴ്‌സ് ആയിരുന്നു. റഷീദ് ഖാനിന് പകരക്കാരനായാണ് ഷാക്കിബ് അൽ ഹസൻ ലാഹോർ ഖലന്തേഴ്സിൽ എത്തുന്നത്. കറാച്ചി കിങ്‌സ് കോളിൻ ഇൻഗ്രാമിന് പകരം മാർട്ടിൻ ഗുപ്ടിലിനെ സ്വന്തമാക്കി. 19 വിദേശ താരങ്ങളെയാണ് പകരക്കാരായി ഫ്രാഞ്ചൈസികൾ തിരഞ്ഞെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button