CricketLatest NewsNewsSports

ഐപിഎല്‍ താരലേലത്തില്‍ ഷക്കീബ് അല്‍ ഹസന്‍ അണ്‍സോള്‍ഡായതിന്റെ കാരണം വെളിപ്പെടുത്തി താരത്തിന്റെ ഭാര്യ

ഐപിഎല്‍ താരലേലത്തില്‍ ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസന്‍ അണ്‍സോള്‍ഡായതിന്റെ കാരണം വെളിപ്പെടുത്തി ഭാര്യ സക്കിബ് ഉമ്മേ. ഐപിഎല്ലിലെ പല ടീമുകളും ഷക്കീബിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ലങ്കന്‍ പര്യടനം ഉള്ളതിനാൽ സീസണ്‍ മുഴുവന്‍ കളിക്കാനാകില്ലെന്ന് അറിയിച്ചതിനാലാണ് ആരും സ്വന്തമാക്കാത്തതെന്നും താരത്തിന്റെ ഭാര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

‘നിങ്ങള്‍ അധികം സന്തോഷിക്കേണ്ട. ഏതാനും ഐപിഎല്‍ ടീമുകള്‍ ഷക്കീബിനെ നേരിട്ട് ബന്ധപ്പെട്ടിരുന്നു. സീസണ്‍ ഫുള്‍ കളിക്കാനാവുമോ എന്നാണ് അവര്‍ ചോദിച്ചത്. എന്നാല്‍ ലങ്കന്‍ പര്യടനം കാരണം അതിന് സാധിക്കില്ല. ഇതാണ് ഷക്കീബിനെ ആരും സ്വന്തമാക്കാതിരുന്നതിന്റെ കാരണം.’

Read Also:- ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ മുട്ടവെള്ള

‘ഇത് ഒന്നിന്റേയും അവസാനമല്ല. അടുത്ത വര്‍ഷവും ഉണ്ട്. ഐപിഎല്ലിലേക്ക് ഷക്കീബിനെ തെരഞ്ഞെടുക്കണമായിരുന്നു എങ്കില്‍ ശ്രീലങ്കന്‍ പര്യടനം നഷ്ടപ്പെടുത്തണം. ഐപിഎല്ലിലേക്ക് ഷക്കീബിനെ സെലക്ട് ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ എന്താവും പറയുക? ഇപ്പോള്‍ തന്നെ നിങ്ങള്‍ ഷക്കീബിനെ വഞ്ചകന്‍ എന്ന് വിളിക്കുമായിരുന്നില്ലേ? നിങ്ങളുടെ സന്തോഷത്തില്‍ വെള്ളമൊഴിച്ച് കെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു’ ഉമ്മേ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button