CricketLatest NewsNewsSports

ഷാക്കിബ് അൽ ഹസന് ഐപിഎൽ കളിക്കാൻ അനുമതി

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് ഐപിഎൽ കളിക്കാൻ അനുമതി. ഷാക്കിബും ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ അക്രം ഖാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഐപിഎല്ലിൽ കളിക്കണമെന്നാവശ്യപ്പെട്ട് ഷാക്കിബ് അൽ ഹസൻ നേരത്തെ ബിസിബിയ്ക്ക് കത്ത്നൽകിയിരുന്നു. ടി20 ലോകകപ്പിന് തയ്യാറെടുക്കുന്നതിനായാണ് ഐപിഎല്ലിന് പ്രാധാന്യം നൽകുന്നതെന്ന് ഷാക്കിബ് കത്തിൽ സൂചിപ്പിച്ചിരുന്നു.

ഈ കത്ത് തെറ്റിദ്ധാരണയുണ്ടാക്കി എന്നാണ് ബംഗ്ലാദേശ് ഷാക്കിബ് അൽ ഹസന്റെ അഭിപ്രായം. അതേസമയം, ഐപിഎല്ലിൽ കളിക്കാൻ ഷാക്കിബിനു നൽകിയ അനുമതി പുനഃപരിശോധിക്കുമെന്ന് ബിസിബി ചെയർമാൻ അക്രം ഖാൻ പറഞ്ഞിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് ഷാക്കിബ് അൽ ഹസൻ.

Related Articles

Post Your Comments


Back to top button