COVID 19Latest NewsIndiaNews

കോവിഡ് വ്യാപനം; യു പിയിൽ നാളെ മുതൽ ലോക്​ഡൗണ്‍

ലഖ്​നോ: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശില്‍ നാളെ (വെള്ളിയാഴ്ച) മുതൽ ലോക്​ഡൗണ്‍. വെള്ളിയാഴ്ച വൈകിട്ട്​ മുതല്‍ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ്​ ലോക്​ഡൗണ്‍.​ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു.പിയില്‍ ബുധനാഴ്ച 266 പേര്‍ക്ക്​ കോവിഡ്​ മൂലം ജീവന്‍ നഷ്​ടമായിരുന്നു. 29,824 കോവിഡ്​ കേസുകളാണ്​ ബുധനാഴ്ച റിപ്പോര്‍ട്ട്​ ചെയ്​തത്​. രോഗബാധിതരുടെ എണ്ണം കൂടിയതോടെയാണ്​ ലോക്​ഡൗണ്‍ ഏര്‍പ്പെടു​ത്താനുള്ള തീരുമാനം സർക്കാർ എടുത്തതെന്നാണ് റിപ്പോർട്ട്.

Also Read:‘പേടിച്ച് ഓടിപ്പോയതല്ല, എന്റെ കമന്റ് ഉണ്ണിക്ക് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് ഡിലീറ്റ് ചെയ്തത്’; സന്തോഷ…

നേരത്തെ, യു.പിയില്‍ സര്‍ക്കാര്‍ വാരാന്ത്യ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മെയ് 20 വരെ നീട്ടി. ഇതിന് പുറമേ എല്ലാ സ്‌കൂളുകളും മെയ് പതിനഞ്ച് വരെ അടച്ചു. രാത്രി കര്‍ഫ്യൂവിന്​ പുറമെയായിരുന്നു വാരാന്ത്യ ലോക്​ഡൗണ്‍​.

ലക്നൗ, അലഹബാദ്, വാരാണസി, പ്രയാഗ്രാജ്, കാൻപൂർ, ഗൗതംബുദ്ധ്നഗർ, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പൂർ എന്നീ ജില്ലകളിലാണ് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി എട്ടുമണി മുതൽ രാവിലെ ഏഴ് മണിവരെ ആയിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പുതിയ അറിയിപ്പ് പ്രകാരം അവശ്യ വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാൻ പാടുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button