KeralaLatest NewsNews

റാണിയുടെ വാക്കുകളില്‍ ഞെട്ടി കേരളം, ഭര്‍ത്താവിനെ വേണ്ട തനിക്ക് അമ്മായിയപ്പനൊപ്പം ജീവിക്കണം

കുടുംബ പവിത്രത നശിപ്പിച്ച് മരുമകള്‍

കാഞ്ഞങ്ങാട്: കേരളം ഇതുവരെ കേള്‍ക്കാത്ത സംഭവങ്ങള്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി സാക്ഷ്യം വഹിച്ചത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭര്‍തൃപിതാവിനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് അമ്മായിയപ്പനൊപ്പം താമസിച്ചാല്‍ മതിയെന്നുള്ള വാര്‍ത്ത കേട്ട് മലയാളികള്‍ ഞെട്ടി. പ്രണയം മൂത്ത് ഒളിച്ചോടിയ അമ്മായിയപ്പനേയും മരുമകളേയും കൂടെകൊണ്ടുപോയ കുട്ടിയേയും വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മരുമകള്‍ അമ്മായിയപ്പനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്.

Read Also : ‘വൈഗയെ കൈലികൊണ്ട് ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു, 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ നിശ്ചലമായി’; സാനുമോഹന്റെ വെളി…

കൊന്നക്കാട് വള്ളികൊച്ചിയില്‍ നിന്നും ഒളിച്ചോടിയ വിന്‍സെന്റ് (61), മകന്റെ ഭാര്യ റാണി (33), ഏഴുവയസുള്ള മകന്‍ എന്നിവരെയാണ് വെള്ളരിക്കുണ്ട് പൊലീസ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. താന്‍ ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമ്മായിയപ്പനോടൊപ്പം കഴിയാനാണ് താല്‍പ്പര്യമെന്നും കോടതിയില്‍ റാണി ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് റാണിയെ സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി അനുവദിച്ചു. തുടര്‍ന്ന് കുട്ടിയേയും കൂട്ടി റാണി വിന്‍സെന്റിനോടൊപ്പം പോയി.

കഴിഞ്ഞ ഞായറാഴ്ചയാണ് ഏവരേയും ഞെട്ടിച്ചു കൊണ്ട് റാണി അമ്മായിയപ്പനായ വിന്‍സെന്റിനോടൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് വിന്‍സെന്റിന്റെ ഭാര്യ വത്സമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറെ പ്രയാസപ്പെട്ടാണ് റാണിയേയും വിന്‍സെന്റിനേയും കുട്ടിയേയും ചാലക്കുടിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.

എരുമേലി സ്വദേശിനിയായ റാണി സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു. അവിടെ വെച്ച് പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തശേഷമാണ് വിന്‍സെന്റിന്റെ മകന്‍ പ്രിന്‍സിനെ വിവാഹം കഴിച്ചത്. വാഹത്തിന് ശേഷം കൊന്നക്കാട്ടെ ഭര്‍തൃവീട്ടില്‍ കഴിയുന്നതിനിടയിലാണ് റാണിയും അമ്മായിയപ്പനും പ്രണത്തിലാകുന്നത്. ഇവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ വത്സമ്മ ഭര്‍ത്താവിനേയും മരുമകളേയും ശകാരിച്ചിരുന്നു. ഇത് പല തവണ ആവര്‍ത്തിച്ചതോടെ ഇരുവരും നാടുവിടുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button