Latest NewsIndiaNews

ഡ​ല്‍​ഹി​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആം​ആ​ദ്മി പാര്‍​ട്ടി എം​എ​ല്‍​എ

ന്യൂ​ഡ​ൽ​ഹി : കോ​വി​ഡ് വര്‍ധിക്കുന്ന സാഹചര്യത്തില‍ ഡ​ല്‍​ഹി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആം​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ ഷോ​യി​ബ് ഇ​ഖ്ബാ​ൽ. ഹൈ​ക്കോ​ട​തി​യോ​ടാണ് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ സ്ഥി​തി ദു​ഖി​പ്പി​ക്കു​ന്നതാ​ണ്. രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​നോ മ​രു​ന്നു​ക​ളോ ല​ഭി​ക്കു​ന്നി​ല്ല. കോ​വി​ഡ് ബാ​ധി​ച്ച ത​ന്‍റെ സു​ഹൃ​ത്ത് ഓക്സിജനോ വെ​ന്‍റി​ലേ​റ്റ​റോ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ആ​വ​ശ്യ​മു​ള്ള റെം​ഡെ​സി​വി​ർ എവിടെ നി​ന്നാ​ണ് വാ​ങ്ങേ​ണ്ട​ത് എ​ന്ന് അ​റി​യി​ല്ല.

സ​ർ​ക്കാ​രും ഞ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്നി​ല്ല. ഏ​റെ പ്ര​തി​സ​ന്ധി നി​റ​ഞ്ഞ ഘ​ട്ട​ത്തി​ല്‍ ആ​രെ​യും സ​ഹാ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ ഒ​രു ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ല്‍ അ​തി​യാ​യ ല​ജ്ജ തോ​ന്നു​ന്നു. ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ലെന്നും ഷോ​യി​ബ് ഇ​ഖ്ബാ​ല്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button