Latest NewsNewsIndia

പൗരന്മാര്‍ അവരുടെ ആവലാതികള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് സർക്കാർ തടയരുത്; സുപ്രീംകോടതി

ന്യൂഡല്‍ഹി : പൗരന്മാർ അവരുടെ ആവലാതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് തടയരുതെന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകി സുപ്രീംകോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. സോഷ്യൽ മീഡിയയിൽ തെറ്റായ വിവരം പങ്കുവെച്ചെന്നാരോപിച്ച്‌ ദേശീയ സുരക്ഷാ നിയമം ആളുകളുടെ മേൽ ചുമത്തണമെന്ന ഉത്തർപ്രദേശ് സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

പൗരന്മാർ അവരുടെ ദുരിതം സംബന്ധിച്ച്‌ സോഷ്യൽ മീഡിയയിൽ ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റായ വിവരമാണെന്ന് പറയാനാവില്ലെന്ന് പറഞ്ഞ കോടതി അതിന്റെ പേരിൽ ഏതെങ്കിലും പൗരനെ ഒരു സംസ്ഥാന സർക്കാരുകളും പൊലീസും ഉപദ്രവിക്കാൻ നിന്നാൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും വ്യക്തമാക്കി. ഈ സന്ദേശം എല്ലാ സംസ്ഥാനങ്ങൾക്കും ഡിജിപിമാർക്കും പോകട്ടെയെന്നും കോടതി നിർദേശിച്ചു.

Read Also  :  സംസ്ഥാനത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിക്കും തിരക്കും; രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍

‘ഒരു പൗരന്‍ എന്ന നിലയിലും ഒരു ന്യായാധിപന്‍ എന്ന നിലയിലും എന്നെ സംബന്ധച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്നു. പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയാണെങ്കില്‍ ആ ആശയവിനിമയത്തെ തടസ്സപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവരുടെ ശബ്ദം നമുക്ക് കേള്‍ക്കാം. ബെഡ് വേണമെന്നോ ഓക്‌സിജന്‍ വേണമെന്നോ ആവശ്യപ്പെട്ടതിന്റെ പേരില്‍ ഒരു പൗരനെ ഉപദ്രവിച്ചാല്‍ ഞങ്ങളത് കോടതിയലക്ഷ്യമായി കാണും. നമ്മള്‍ വലിയൊരു പ്രതിസന്ധിയിലാണ്’. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button