Latest NewsKeralaNews

തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ നേപ്പാളില്‍ നിന്നും തിരിച്ച് ധര്‍മ്മജന്‍ ബോൾഗാട്ടി

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ നേപ്പാളിലേക്ക് പോയ ബാലുശേരി യുഡിഎഫ് സ്ഥാനാർഥിയും നടനുമായ ധര്‍മ്മജന്‍ ബോൾഗാട്ടി ശനിയാഴ്ച്ച തിരിച്ചെത്തും. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പോയ ധര്‍മ്മജന്‍ ഞായറാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ശനിയാഴ്ച്ച എത്തുന്നത്. രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ധര്‍മ്മജൻ നേപ്പാളിലേക്ക് പോയത്.

അതേസമയം, യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണറത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നായിരുന്നു ധര്‍മ്മജന്റെ പക്ഷം. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവിന് മുന്‍തൂക്കം നല്‍കുന്നതാണ് സര്‍വ്വേകള്‍. ധര്‍മ്മജന്റെ അപ്രതീക്ഷിത വരവോടെ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ വലിയ ഓളം സൃഷ്ടിക്കാനായില്ലെന്ന് ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വ്വേ പറയുന്നത്.

Read Also  :  മരണം പിടിച്ചു കെട്ടാനാകാതെ ഡൽഹി ; പുറത്തു വരുന്നത് ഏറ്റവും ഉയർന്ന കണക്കുകൾ

കഴിഞ്ഞ തവണ 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടി പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button