Latest NewsIndia

ജാമ്യം ലഭിച്ചതിന് പിന്നാലെ സിംഘു അതിര്‍ത്തിയില്‍ സമരത്തിന് എത്തുമെന്ന ആഹ്വാനവുമായി ദിപ് സിദ്ദു

അറസ്റ്റിലായതിന് പിന്നാലെ നിരവധി പേര്‍ക്ക് തനിക്ക് എതിരായെന്നും എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം മാറിയെന്നും സിദ്ദു പറഞ്ഞു.

ഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചെങ്കോട്ട സംഘര്‍ഷത്തില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ സിംഘു അതിര്‍ത്തിയില്‍ എത്തുമെന്ന ആഹ്വാനവുമായി ദിപ് സിദ്ദു. കര്‍ഷക പ്രക്ഷോഭം നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്നും ഉടന്‍ അവിടെയെത്തുമെന്നും സിദ്ദു അറിയിച്ചു. അറസ്റ്റിലായതിന് പിന്നാലെ നിരവധി പേര്‍ക്ക് തനിക്ക് എതിരായെന്നും എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം മാറിയെന്നും സിദ്ദു പറഞ്ഞു.

ചെങ്കോട്ട സംഘര്‍ഷത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 9 നായിരുന്നു ഹരിയാനയിലെ കര്‍ണാലില്‍ നിന്ന് 36-കാരനായ ദീപ് സിദ്ദു അറസ്റ്റുചെയ്യപ്പെട്ടത്. ചെങ്കോട്ടയിലെ സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരനാണ് ദീപ് സിദ്ദുവെന്ന് ആരോപിക്കുന്ന ദില്ലി പൊലീസ് കലാപത്തിനും സംഘര്‍ഷത്തിനും പ്രേരണ നല്‍കിയെന്നാണ് ദീപ് സിദ്ദുവിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്. അതേസമയം സണ്ണി ഡിയോള്‍ ഇപ്പോഴും തനിക്കൊപ്പമില്ലെന്നും സിദ്ദു കൂട്ടിചേര്‍ത്തു.

read also: മൃതദേഹം പള്ളി സെമിത്തേരിയിലും ദഹിപ്പിക്കാം; കോവിഡില്‍ സംസ്‌കാര നിര്‍ദ്ദേശവുമായി ഓര്‍ത്തഡോക്‌സ് സഭ

ഗുര്‍ദാസ്പൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സണ്ണി ഡിയോളിനായി പ്രചാരണത്തില്‍ പങ്കെടുത്ത കാര്യം ചോദിച്ചപ്പോഴാണ് ഇപ്പോള്‍ സണ്ണി ഡിയോളുമായി യാതൊരു ബന്ധവുമില്ലെന്ന് ദീപ് സിദ്ദു അറിയിച്ചത്. അതേസമയം രാഷ്ട്രീയ പ്രവേശനത്തെകുറിച്ചുള്ള ചോദ്യത്തിനോടു സിദ്ദു പ്രതികരിച്ചു. പഞ്ചാബിലെ പ്രശ്ങ്ങള്‍ പറയാന്‍ അവിടെ കൃത്യമായ ഒരു രാഷ്ട്രീയ ഇടമുണ്ട്. ഞങ്ങള്‍ വേണ്ടത് പ്രാദേശിക നേതൃത്വത്തെയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന ഒരു പ്രാദേശിക പാര്‍ട്ടിയെയാണ് ഞങ്ങള്‍ക്കാവശ്യം എന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button