Latest NewsIndiaNews

കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 15.5 കോടിയോട് അടുക്കുന്നു

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധക്കോട്ടതീർത്ത് ഇന്ത്യ. രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 15.5 കോടിയോട് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ വിതരണം ആരംഭിച്ച് 105-ാം ദിവസമാണ് ഇന്ത്യ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,44,485 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

Read Also: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം; കോവിഡ് വ്യാപനത്തിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ

15,49,89,635 പേർ രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 94,12,140 ആരോഗ്യപ്രവർത്തകർ വാക്സിന്റെ ആദ്യ ഡോസും 62,41,915 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 1,25,58,069 മുൻനിര പോരാളികൾ വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെയ്‌പ്പെടുത്തു. 68,15,115 കോവിഡ് മുൻനിര പോരാളികൾ വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെയ്പ്പ് സ്വീകരിച്ചു.

45 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള 5,27,07,921 പേർ വാക്‌സിന്റെ ആദ്യ ഡോസും 37,74,930 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ള 5,23,78,616 പേർ ആദ്യ ഡോസ് കുത്തിവെയ്പ്പും 1,11,00,929 പേർ രണ്ടാം ഡോസ് കുത്തിവെയ്പ്പുമെടുത്തെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതുവരെ വാക്സിൻ വിതരണം ചെയ്തതിൽ 67 ശതമാനവും പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്.

Read Also: ഞാന്‍ ഇല്ലെങ്കില്‍ മരിക്കും എന്ന് പറഞ്ഞ ആള്‍ മറ്റൊരു പെണ്ണുമായി റിലേഷന്‍ഷിപ്പിൽ; ജീവൻ അപകടത്തിലെന്നു അശ്വിനി

shortlink

Related Articles

Post Your Comments

Related Articles


Back to top button