KeralaLatest NewsNews

പിണറായി വിജയന്റെ ജനപ്രീതി വര്‍ദ്ധിക്കുന്നു, പ്രധാന പ്രതിപക്ഷമായി കോണ്‍ഗ്രസിനെ കടത്തിവെട്ടാന്‍ ബി.ജെ.പി

കേരളം സാക്ഷിയാകുന്നത് വലിയ മാറ്റത്തിന്

തിരുവനന്തപുരം : ഇനി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ കേരളം ഭരിക്കുന്നത് ആരെന്നറിയാം. നിയമസഭാ  തിരഞ്ഞെടുപ്പിന്റെ
ഫലം പ്രവചിക്കുന്ന സര്‍വേകളില്‍ ഭൂരിഭാഗവും വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിലേക്കാണ്. 120 വരെ സീറ്റുകള്‍ ഇടതുപക്ഷം നേടിയേക്കാമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം പറയുന്നത്. യുഡിഎഫ് 50 മുതല്‍ 70 വരെ സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ ഒന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടാന്‍ സാദ്ധ്യതയുണ്ടെന്നും സര്‍വേകള്‍ സൂചന നല്‍കുന്നുണ്ട്.

Read Also :സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണം

ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിന് വന്നുചേര്‍ന്നേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. എല്‍.ഡി.എഫിന് അനുകൂലമാണ് ജനവിധിയെങ്കില്‍ പ്രധാനമായും മൂന്ന് തലങ്ങളിലുള്ള മാറ്റങ്ങള്‍ക്കാകും കേരളത്തിന്റെ രാഷ്ട്രീയ രംഗം സാക്ഷ്യം വഹിക്കുക എന്നാണ് വിലയിരുത്തലുകള്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍വാധിപത്യത്തിലേക്ക് ഇടത് തുടര്‍ഭരണം വഴിവയ്ക്കുമെന്നുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. ‘ക്യാപ്റ്റന്‍’ എന്ന വിശേഷണത്തിലൂടെ വിഗ്രഹവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പാര്‍ട്ടിയില്‍ അധികാര കേന്ദ്രീകരണത്തിന് വഴിവയ്ക്കുകയാണ് എന്നാണ് വിമര്‍ശനം.

ശബരിമല യുവതീപ്രവേശന വിഷയം ആയുധമാക്കി കേരളത്തില്‍ ഒരു വലതുപക്ഷാനുകൂല സാഹചര്യം സൃഷ്ടിച്ചെടുത്ത ബിജെപി, ഇത്തവണയും കാര്യമായ വോട്ട് ഷെയര്‍ നേടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്ലാം വോട്ട് ശതമാനത്തിന്റെ കാര്യത്തില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുള്ള പാര്‍ട്ടി, ഇത്തവണയും ആ മേഖലയില്‍ നേട്ടം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. 20 ശതമാനം വരെ വോട്ടുകള്‍ ബിജെപിയുടെ അക്കൗണ്ടിലേക്ക് വന്നുചേരുമെന്ന് മാദ്ധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നുണ്ട്.

കൃത്യമായ സംഘടനാ സംവിധാനത്തിന്റെ ശക്തമായ നേതൃത്വത്തിന്റെയും അഭാവത്തിലൂടെ അഖിലേന്ത്യാ തലത്തില്‍ തളര്‍ച്ച നേരിടുന്ന ദേശീയ പാര്‍ട്ടിയായി മാറിയിരിക്കുന്ന കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാദ്ധ്യമാണോ എന്നുള്ള എന്നുള്ള സംശയം ഇപ്പോള്‍ ശക്തമാണ്. ബിജെപിയെ പ്രതിരോധിക്കുന്നത്, അവര്‍ക്ക് ബദലായുള്ള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ഉയര്‍ത്തിക്കാട്ടാന്‍ പോലും സാധിക്കാത്ത തരത്തില്‍ ഇരുട്ടില്‍ തപ്പുന്ന നിലയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button